The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിടെലഗ്രാം നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണംപിഎം ശ്രീ പദ്ധതി വലിച്ചെറിയുമെന്ന് പറഞ്ഞവർ എടുത്തു തലയിൽ വെച്ചു; എം സ്വരാജ്മാസപ്പടി കേസ്: വീണ വിജയനെ ഇ.ഡി എട്ട് മണിക്കൂർ ചോദ്യം ചെയ്തുഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതി: ഇ പി ജയരാജനെതിരെ എസ്‌ഐടി അന്വേഷണംഒരു ഓര്‍ഡിനറി പോലും സിറ്റി ഫാസ്റ്റാക്കി മാറ്റിയിട്ടില്ല: മുഖ്യമന്ത്രി വി ഡി സതീശന്‍സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഇന്ന് വിലയില്‍ നേരിയ കുറവ്മുന്‍ സര്‍ക്കാര്‍ ഒപ്പിട്ടതിനാല്‍ പിഎം ശ്രീയില്‍ കേരളം പങ്കാളി: വി ഡി സതീശന്‍ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി: പുട്ട വിമലാദിത്യ ഉത്തരമേഖല ഐജി; കെ. കാർത്തിക് കണ്ണൂർ റേഞ്ച് ഡിഐജിഅര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം; മെസിക്ക് ഹാട്രിക്വഞ്ചിനാട് എക്സ്പ്രസിന് നേരെ കല്ലേറ്; യാത്രക്കാരന് പരുക്കേറ്റു‘കഴുത്തറക്കാൻ ശ്രമിച്ചു, തടഞ്ഞപ്പോൾ കുത്തി’; വിദ്യാർഥിനി അപകടനില തരണം ചെയ്തുകാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കർ അറസ്റ്റിൽആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍ ഗുണ്ടാ നേതാവ്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിടെലഗ്രാം നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണംപിഎം ശ്രീ പദ്ധതി വലിച്ചെറിയുമെന്ന് പറഞ്ഞവർ എടുത്തു തലയിൽ വെച്ചു; എം സ്വരാജ്മാസപ്പടി കേസ്: വീണ വിജയനെ ഇ.ഡി എട്ട് മണിക്കൂർ ചോദ്യം ചെയ്തുഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതി: ഇ പി ജയരാജനെതിരെ എസ്‌ഐടി അന്വേഷണംഒരു ഓര്‍ഡിനറി പോലും സിറ്റി ഫാസ്റ്റാക്കി മാറ്റിയിട്ടില്ല: മുഖ്യമന്ത്രി വി ഡി സതീശന്‍സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഇന്ന് വിലയില്‍ നേരിയ കുറവ്മുന്‍ സര്‍ക്കാര്‍ ഒപ്പിട്ടതിനാല്‍ പിഎം ശ്രീയില്‍ കേരളം പങ്കാളി: വി ഡി സതീശന്‍ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി: പുട്ട വിമലാദിത്യ ഉത്തരമേഖല ഐജി; കെ. കാർത്തിക് കണ്ണൂർ റേഞ്ച് ഡിഐജിഅര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം; മെസിക്ക് ഹാട്രിക്വഞ്ചിനാട് എക്സ്പ്രസിന് നേരെ കല്ലേറ്; യാത്രക്കാരന് പരുക്കേറ്റു‘കഴുത്തറക്കാൻ ശ്രമിച്ചു, തടഞ്ഞപ്പോൾ കുത്തി’; വിദ്യാർഥിനി അപകടനില തരണം ചെയ്തുകാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കർ അറസ്റ്റിൽആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍ ഗുണ്ടാ നേതാവ്

പിഎം ശ്രീ പദ്ധതി വലിച്ചെറിയുമെന്ന് പറഞ്ഞവർ എടുത്തു തലയിൽ വെച്ചു; എം സ്വരാജ്

Kerala17 Jun 2026, 10:21 PM 5,844
പിഎം ശ്രീ പദ്ധതി വലിച്ചെറിയുമെന്ന് പറഞ്ഞവർ എടുത്തു തലയിൽ വെച്ചു; എം സ്വരാജ്
പിഎം ശ്രീ പദ്ധതി വലിച്ചെറിയുമെന്ന് പറഞ്ഞവർ എടുത്തു തലയിൽ വെച്ചു; എം സ്വരാജ്

കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ (PM-SHRI) പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്നും യുഡിഎഫ് സർക്കാർ അടിയന്തിരമായി പിന്തിരിയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിന്റേത് കടുത്ത നിലപാട് മാറ്റമാണ്. മുൻപ് പിഎംശ്രീ പദ്ധതി വലിച്ചെറിയുമെന്ന് പ്രഖ്യാപിച്ചവർ തന്നെ ഇപ്പോൾ അത് എടുത്ത് തലയിൽ വെച്ചിരിക്കുകയാണെന്നും എൽഡിഎഫ് സർക്കാർ ഈ പദ്ധതിയുടെ ഭാഗമായി കേന്ദ്രത്തിൽ നിന്നും ഒരു നയാപൈസ പോലും വാങ്ങിയിട്ടില്ലെന്നും എം. സ്വരാജ് വ്യക്തമാക്കി.

സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തി ഒരു മാസം തികയും മുൻപ് തന്നെ സർക്കാരിന്റെ യഥാർത്ഥ ദിശ എന്താണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടിരിക്കുകയാണെന്ന് സ്വരാജ് കുറ്റപ്പെടുത്തി.  യുഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കുമുള്ളത് കൃത്യമായ സംഘപരിവാർ വിധേയത്വമാണെന്ന് എം. സ്വരാജ് വിമർശിച്ചു. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ യുഡിഎഫ് നേതാക്കൾ ഊഴമിട്ടായിരുന്നു പിഎംശ്രീ പദ്ധതിയെ എതിർത്തിരുന്നത്. ഈ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് അന്ന് പറഞ്ഞ വ്യക്തിയാണ് ഇപ്പോഴത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി. അന്ന് എൽഡിഎഫിന്റെ വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്ക് വരെ ഇവർ മാർച്ച് നടത്തി. എന്തെല്ലാം പ്രകടനങ്ങളാണ് അന്ന് യുഡിഎഫ് കാഴ്ചവെച്ചത്.

അക്കാലത്ത് കേന്ദ്രം തടഞ്ഞുവെച്ച എസ്എസ്കെ (SSK) ഫണ്ട് വിട്ടു കിട്ടാൻ വേണ്ടി മാത്രമായിരുന്നു ഇടതുപക്ഷ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങൾ. അന്നേ കൃത്യമായ നിലപാട് ഇടതുമുന്നണി വ്യക്തമാക്കിയതുമാണ്. എന്നാൽ ഇപ്പോൾ അധികാരത്തിലെത്തിയപ്പോൾ പഴയ നിലപാടുകളെല്ലാം മറന്ന് പദ്ധതി നടപ്പാക്കാൻ യുഡിഎഫ് സർക്കാർ കാണിക്കുന്ന ആവേശത്തിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും എം. സ്വരാജ് കൂട്ടിച്ചേർത്തു.

Share this story

Share

Related Stories