The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിടെലഗ്രാം നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണംപിഎം ശ്രീ പദ്ധതി വലിച്ചെറിയുമെന്ന് പറഞ്ഞവർ എടുത്തു തലയിൽ വെച്ചു; എം സ്വരാജ്മാസപ്പടി കേസ്: വീണ വിജയനെ ഇ.ഡി എട്ട് മണിക്കൂർ ചോദ്യം ചെയ്തുഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതി: ഇ പി ജയരാജനെതിരെ എസ്‌ഐടി അന്വേഷണംഒരു ഓര്‍ഡിനറി പോലും സിറ്റി ഫാസ്റ്റാക്കി മാറ്റിയിട്ടില്ല: മുഖ്യമന്ത്രി വി ഡി സതീശന്‍സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഇന്ന് വിലയില്‍ നേരിയ കുറവ്മുന്‍ സര്‍ക്കാര്‍ ഒപ്പിട്ടതിനാല്‍ പിഎം ശ്രീയില്‍ കേരളം പങ്കാളി: വി ഡി സതീശന്‍ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി: പുട്ട വിമലാദിത്യ ഉത്തരമേഖല ഐജി; കെ. കാർത്തിക് കണ്ണൂർ റേഞ്ച് ഡിഐജിഅര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം; മെസിക്ക് ഹാട്രിക്വഞ്ചിനാട് എക്സ്പ്രസിന് നേരെ കല്ലേറ്; യാത്രക്കാരന് പരുക്കേറ്റു‘കഴുത്തറക്കാൻ ശ്രമിച്ചു, തടഞ്ഞപ്പോൾ കുത്തി’; വിദ്യാർഥിനി അപകടനില തരണം ചെയ്തുകാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കർ അറസ്റ്റിൽആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍ ഗുണ്ടാ നേതാവ്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിടെലഗ്രാം നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണംപിഎം ശ്രീ പദ്ധതി വലിച്ചെറിയുമെന്ന് പറഞ്ഞവർ എടുത്തു തലയിൽ വെച്ചു; എം സ്വരാജ്മാസപ്പടി കേസ്: വീണ വിജയനെ ഇ.ഡി എട്ട് മണിക്കൂർ ചോദ്യം ചെയ്തുഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതി: ഇ പി ജയരാജനെതിരെ എസ്‌ഐടി അന്വേഷണംഒരു ഓര്‍ഡിനറി പോലും സിറ്റി ഫാസ്റ്റാക്കി മാറ്റിയിട്ടില്ല: മുഖ്യമന്ത്രി വി ഡി സതീശന്‍സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഇന്ന് വിലയില്‍ നേരിയ കുറവ്മുന്‍ സര്‍ക്കാര്‍ ഒപ്പിട്ടതിനാല്‍ പിഎം ശ്രീയില്‍ കേരളം പങ്കാളി: വി ഡി സതീശന്‍ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി: പുട്ട വിമലാദിത്യ ഉത്തരമേഖല ഐജി; കെ. കാർത്തിക് കണ്ണൂർ റേഞ്ച് ഡിഐജിഅര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം; മെസിക്ക് ഹാട്രിക്വഞ്ചിനാട് എക്സ്പ്രസിന് നേരെ കല്ലേറ്; യാത്രക്കാരന് പരുക്കേറ്റു‘കഴുത്തറക്കാൻ ശ്രമിച്ചു, തടഞ്ഞപ്പോൾ കുത്തി’; വിദ്യാർഥിനി അപകടനില തരണം ചെയ്തുകാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കർ അറസ്റ്റിൽആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍ ഗുണ്ടാ നേതാവ്

‘കഴുത്തറക്കാൻ ശ്രമിച്ചു, തടഞ്ഞപ്പോൾ കുത്തി’; വിദ്യാർഥിനി അപകടനില തരണം ചെയ്തു

Kerala16 Jun 2026, 11:17 PM 5,647
‘കഴുത്തറക്കാൻ ശ്രമിച്ചു, തടഞ്ഞപ്പോൾ കുത്തി’; വിദ്യാർഥിനി അപകടനില തരണം ചെയ്തു
‘കഴുത്തറക്കാൻ ശ്രമിച്ചു, തടഞ്ഞപ്പോൾ കുത്തി’; വിദ്യാർഥിനി അപകടനില തരണം ചെയ്തു

വെമ്പായം കന്യാകുളങ്ങരയ്ക്ക് സമീപം സ്കൂൾ വിദ്യാർത്ഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ പനവൂർ സ്വദേശി സഹദ് (21) വട്ടപ്പാറ പൊലീസിന്റെ പിടിയിലായി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

തന്നെ കഴുത്തറുത്ത് കൊലപ്പെടുത്താനായിരുന്നു സഹദിന്റെ ശ്രമമെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. കഴുത്തിന് നേരെയുള്ള കത്തിവീശൽ കൈകൊണ്ട് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് കുട്ടിയുടെ മുഖത്തും, കഴുത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തുമായി ആഴത്തിലുള്ള മുറിവുകളേറ്റത്. നെടുവേലി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ പതിനാറുകാരിക്ക് നേരെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ ആക്രമണമുണ്ടായത്.

പുസ്തകം വാങ്ങാനായി വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയ പെൺകുട്ടിയെ കാറിൽ കാത്തുനിന്ന പ്രതി വഴിയിൽ വെച്ച് ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടന്ന പെൺകുട്ടിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.

ആക്രമണത്തിന് ശേഷം സ്വന്തം കാറിൽ അമിതവേഗതയിൽ രക്ഷപ്പെടാൻ ശ്രമിച്ച സഹദ്, പോകുന്നതിനിടെ എതിർദിശയിൽ വന്ന മറ്റൊരു വാഹനത്തിലും ഇടിച്ചിരുന്നു. തുടർന്ന് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ വട്ടപ്പാറ പോലീസ് അതിസാഹസികമായാണ് പിടികൂടിയത്. പോക്സോ കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ സഹദ്. പ്രതിയും പെൺകുട്ടിയും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നതായാണ് വിവരം. പ്രണയപ്പകയാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചനയെങ്കിലും, കൃത്യമായ പ്രകോപനത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Share this story

Share

Related Stories