പത്തനംതിട്ടയിൽ ദാരുണ അപകടം: ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു
ജില്ലയിലെ കടമ്മനിട്ടയിൽ വീടിനുള്ളിലെ ലിഫ്റ്റിൽ തല കുടുങ്ങി കടുത്ത ശാരീരിക വെല്ലുവിളികൾ നേരിടുന്ന വയോധികൻ മരിച്ചു. കടമ്മനിട്ട കല്ലേലിമുക്ക് സ്വദേശി മാത്തുക്കുട്ടി (75) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12…

ജില്ലയിലെ കടമ്മനിട്ടയിൽ വീടിനുള്ളിലെ ലിഫ്റ്റിൽ തല കുടുങ്ങി കടുത്ത ശാരീരിക വെല്ലുവിളികൾ നേരിടുന്ന വയോധികൻ മരിച്ചു. കടമ്മനിട്ട കല്ലേലിമുക്ക് സ്വദേശി മാത്തുക്കുട്ടി (75) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ അപകടം സംഭവിച്ചത്.
നടക്കാൻ ബുദ്ധിമുട്ടുള്ള മാത്തുക്കുട്ടി ലിഫ്റ്റ് ഉപയോഗിക്കുന്നതിനിടെ അബദ്ധത്തിൽ തല ലിഫ്റ്റിന്റെ ഇടയിലേക്ക് വീഴുകയും കുടുങ്ങുകയുമായിരുന്നു. വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ ഫയർഫോഴ്‌സും ചേർന്ന് ഇയാളെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും അതിനകം തന്നെ ജീവൻ നഷ്ടമായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്തുക്കുട്ടിയുടെ മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.




