
കാനഡയിൽ ലിബറൽ പാർട്ടി വീണ്ടും അധികാരത്തിലേക്ക്, വിജയം പ്രഖ്യാപിച്ച് മാർക്ക് കാർണി
കാനഡയിൽ ലിബറൽ പാർട്ടി വീണ്ടും അധികാരത്തിലേക്ക്. ഒന്റാരിയോയിൽ ലിബറൽ പാർട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ മാർക്ക് കാർണി ഔദ്യോഗികമായി വിജയിച്ചും. 64 ശതമാനം വോട്ടാണ് ഒന്റാരിയോയിൽ മാർക്ക് കാർണി നേടിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതായാണ് തെരഞ്ഞെടുപ്പ് വിജയം പ്രഖ്യാപിച്ച് മാർക്ക് കാർണി പ്രതികരിച്ചത്. അത് ഒരിക്കലും വിജയിക്കില്ലെന്നും മാർക്ക് കാർണി വിശദമാക്കി. ആരാണ് കാനഡയെ ശക്തമാക്കാൻ തയ്യാറായിട്ടുള്ളതെന്നാണ് തെരഞ്ഞെടുപ്പ് വിജയ പ്രഖ്യാപനത്തിന് പിന്നാലെ മാർക്ക് കാർണി പ്രതികരിച്ചത്.
ട്രംപ് വിരുദ്ധ വികാരം ആളിക്കത്തിക്കാൻ മാർക്ക് കാർണിക്ക് സാധിച്ചതാണ് ലിബറലുകൾക്ക് തുണയായത്. എന്നാൽ ഇത്തവണയും വ്യക്തമായ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. 172 സീറ്റുകളാണ് ഭൂരിപക്ഷത്തിന് ആവശ്യമായിട്ടുള്ളത്. വ്യക്തമായ ഭൂരിപക്ഷം കിട്ടാത്തപക്ഷം ചെറു പാര്‍ട്ടികളെ ചേര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനായിരിക്കും ലിബറല്‍ പാര്‍ട്ടി ശ്രമിക്കുകയെന്നാണ് പുറത്ത് വരുന്ന സൂചന.