
കെട്ടിട പെർമിറ്റിന് 15,000 രൂപ കൈക്കൂലി; കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ
കൈക്കൂലി വാങ്ങാനെത്തിയ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ. ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കെട്ടിട പെർമിറ്റിന് 15,000 രൂപയാണ് ഇവർ ആവശ്യപ്പെട്ടത് പറഞ്ഞുറപ്പിച്ച പ്രകാരം പൊന്നുരുന്നിൽ വച്ച് പണം വാങ്ങുന്നതിനിടെയാണ് വിജിലൻസിസ് ഇവരെ അറസ്റ്റ് ചെയ്തത്.
തൃശൂർ സ്വദേശിനിയായ സ്വപ്ന കോർപ്പറേഷൻ വൈറ്റില സോണൽ ഓഫീസിലാണ് ജോലി ചെയ്യുന്നത്. സ്വന്തം വാഹനത്തിലായിരുന്നു സ്വപ്ന കൈക്കൂലി വാങ്ങാൻ എത്തിയത്. രണ്ട് കുട്ടികളും ഇവർക്കൊപ്പമുണ്ടായിരുന്നു. ഉദ്യോഗസ്ഥയ്ക്കെതിരെ മുൻപും പരാതി ഉയർന്നിരുന്നു. കൊച്ചി കോർപ്പറേഷനിലും സോണൽ ഓഫീസുകളിലും കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടർന്നാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്.