The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധികാലടി സർവ്വകലാശാലയിലെ സസ്പെൻഷൻ: വിദ്യാർത്ഥികൾക്ക് തിരിച്ചടി; പരീക്ഷയെഴുതാൻ അനുമതിയില്ലഐഎഎസ് തലപ്പത്തെ അഴിച്ചുപണി; മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും അതൃപ്തിപുതിയ ബാറുകൾക്ക് ലൈസൻസ്; മന്ത്രി രേഖാ മൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല, സീറാം സാംബശിവറാവുശ്രീകാര്യത്തെ അഭിറാമിന്റെ മരണം; പിടിയിലായ പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചുമുറസു കരതൊട്ടു; ആന്ധ്രയില്‍ കനത്ത മഴ, മണിക്കൂറില്‍ 120 കിലോ മീറ്റർ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതകാലടി സർവകലാശാലയിലെ സസ്പെൻഷൻ: മാപ്പ് അപേക്ഷ നൽകിയാൽ തിരിച്ചെടുക്കുംപതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; പിന്നിൽ പ്രണയത്തർക്കം, 3 പേര്‍ കസ്റ്റഡിയിൽ‘നിത്യച്ചെലവ് തന്നെ പ്രതിസന്ധിയില്‍, KSRTC പെൻഷൻ വർധിപ്പിക്കില്ല’; മന്ത്രി സിപി ജോൺമൈന്‍ പൊട്ടിത്തെറിച്ചു; ഹോര്‍മൂസില്‍ രണ്ട് ടാങ്കർ കപ്പലുകൾക്ക് തീപിടിച്ചുട്രെയിനുകളില്‍ രാത്രി ചാര്‍ജിങ് പാടില്ല; നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധനകള്ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിSBI ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; ഡിസംബർ ഒന്ന് മുതൽ ഇന്ധനത്തിനും യാത്രയ്ക്കും അധിക ചാർജ്നെടുമ്പാശ്ശേരി വാഹനാപകടക്കേസ്; സുഹൈല്‍ അടക്കം നാല് പ്രതികള്‍ക്കും ജാമ്യമില്ലപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിമോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധികാലടി സർവ്വകലാശാലയിലെ സസ്പെൻഷൻ: വിദ്യാർത്ഥികൾക്ക് തിരിച്ചടി; പരീക്ഷയെഴുതാൻ അനുമതിയില്ലഐഎഎസ് തലപ്പത്തെ അഴിച്ചുപണി; മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും അതൃപ്തിപുതിയ ബാറുകൾക്ക് ലൈസൻസ്; മന്ത്രി രേഖാ മൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല, സീറാം സാംബശിവറാവുശ്രീകാര്യത്തെ അഭിറാമിന്റെ മരണം; പിടിയിലായ പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചുമുറസു കരതൊട്ടു; ആന്ധ്രയില്‍ കനത്ത മഴ, മണിക്കൂറില്‍ 120 കിലോ മീറ്റർ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതകാലടി സർവകലാശാലയിലെ സസ്പെൻഷൻ: മാപ്പ് അപേക്ഷ നൽകിയാൽ തിരിച്ചെടുക്കുംപതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; പിന്നിൽ പ്രണയത്തർക്കം, 3 പേര്‍ കസ്റ്റഡിയിൽ‘നിത്യച്ചെലവ് തന്നെ പ്രതിസന്ധിയില്‍, KSRTC പെൻഷൻ വർധിപ്പിക്കില്ല’; മന്ത്രി സിപി ജോൺമൈന്‍ പൊട്ടിത്തെറിച്ചു; ഹോര്‍മൂസില്‍ രണ്ട് ടാങ്കർ കപ്പലുകൾക്ക് തീപിടിച്ചുട്രെയിനുകളില്‍ രാത്രി ചാര്‍ജിങ് പാടില്ല; നിര്‍ദേശം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധനകള്ചേരാനല്ലൂര്‍ വാഹനാപകടക്കേസ്: ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിSBI ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; ഡിസംബർ ഒന്ന് മുതൽ ഇന്ധനത്തിനും യാത്രയ്ക്കും അധിക ചാർജ്നെടുമ്പാശ്ശേരി വാഹനാപകടക്കേസ്; സുഹൈല്‍ അടക്കം നാല് പ്രതികള്‍ക്കും ജാമ്യമില്ല

ഐഎഎസ് തലപ്പത്തെ അഴിച്ചുപണി; മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും അതൃപ്തി

മന്ത്രിമാരറിയാതെ തീരുമാനങ്ങള്‍ എടുക്കുന്നെന്ന വിമര്‍ശനങ്ങള്‍ക്കിടെ ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തിയിട്ടും അതൃപ്തി മാറുന്നില്ല. സ്ഥിരം സെക്രട്ടറി വേണമെന്ന ആവശ്യം പരിഗണിക്കാത്തതില്‍ വിദ്യാഭ്യാസമന…

Kerala03 Nov 2026, 3:02 PM 5,840
ഐഎഎസ് തലപ്പത്തെ അഴിച്ചുപണി; മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും അതൃപ്തി
ഐഎഎസ് തലപ്പത്തെ അഴിച്ചുപണി; മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലും അതൃപ്തി

മന്ത്രിമാരറിയാതെ തീരുമാനങ്ങള്‍ എടുക്കുന്നെന്ന വിമര്‍ശനങ്ങള്‍ക്കിടെ ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തിയിട്ടും അതൃപ്തി മാറുന്നില്ല. സ്ഥിരം സെക്രട്ടറി വേണമെന്ന ആവശ്യം പരിഗണിക്കാത്തതില്‍ വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദീനും എക്‌സൈസ് കമ്മീഷണറെ മാറ്റാത്തതില്‍ എക്‌സൈസ് മന്ത്രി എം ലിജുവിനും എതിര്‍പ്പുണ്ട്.

ഇന്നലെ നടത്തിയ അഴിച്ചുപണിയില്‍ എക്‌സൈസ് കമ്മീഷണര്‍ ശ്രീറാം സാംബശിവ റാവുവിനെ മാറ്റിയിരുന്നില്ല. ഇതിന് പിന്നാലെയാണ് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ പുതിയ ബാര്‍ ലൈസന്‍സ് അനുവദിച്ചതിന്റെ ഉത്തരവ് പുറത്തുവന്നത്. ട്രാവല്‍ ഫുഡ് സര്‍വീസസ് ലിമിറ്റഡിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ലോഞ്ച് ബാര്‍ തുടങ്ങാനാണ് ലൈസന്‍സ്. രണ്ട് ബാര്‍ ലൈസന്‍സ് അനുവദിച്ചത് വകുപ്പ് മന്ത്രിയറിഞ്ഞത് ഇപ്പോള്‍ മാത്രം. റിപ്പോര്‍ട്ട് തേടിയ മന്ത്രി എം ലിജു കമ്മീഷണറെ മാറ്റണമെന്ന നിലപാടിലാണ്.

ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ആവശ്യം പൊതു ഭരണവകുപ്പ് പരിഗണിച്ചില്ല. വകുപ്പില്‍ സ്ഥിരം സെക്രട്ടറി വേണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം. എന്നാല്‍ സജിത്ത് ബാബുവിനെ മാറ്റി പകരം എപിഎം മുഹമ്മദ് ഹനീഷിന് വിദ്യാഭ്യാസം അധിക ചുമതലയായി നല്‍കുകയായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഇടപെടലുകളിലും മന്ത്രിക്ക് നീരസം ഉണ്ട്. മുഖ്യമന്ത്രിയോട് നേരിട്ടും മന്ത്രിസഭാ യോഗത്തിലും എന്‍ ഷംസുദ്ദീന്‍ വിഷയം ഉന്നയിച്ചേക്കും.

മാറ്റത്തില്‍ കടുത്ത അതൃപ്തിയിലാണ് ആരോഗ്യവകുപ്പ് സെക്രട്ടറി ശര്‍മ്മിള മേരി ജോസഫ്. ശര്‍മ്മിള മേരി ജോസഫിന്റെ മാറ്റം അപ്രതീക്ഷിതമായിരുന്നു. നേരത്തെ ഉണ്ടായിരുന്ന വിവാദങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ചിരുന്നു. സ്ഥലംമാറ്റം അറിഞ്ഞത് ഉത്തരവിറങ്ങിയശേഷം. ഉത്തരവിറങ്ങിയത് KMSCL ബോര്‍ഡ് യോഗത്തിനിടെയാണ്. ഇതോടെ ബോര്‍ഡ് യോഗത്തില്‍ നിന്ന് ശര്‍മിള മേരി ജോസഫ് ഇറങ്ങിപ്പോയി. കൈവശമുണ്ടായിരുന്ന ഫയലുകള്‍ മടക്കി നല്‍കി. മുഹമ്മദ് ഹനീഷിനെ സെക്രട്ടറി ആക്കിയത് ആരോഗ്യമന്ത്രിയുടെ കൂടി താല്‍പര്യപ്രകാരമെന്നും വിവരമുണ്ട്. ശര്‍മിള മേരി ജോസഫ് നല്ല ഉദ്യോഗസ്ഥയായിരുന്നുവെന്നാണ് കെ മുരളീധരന്റെ പ്രതികരണം. അതൃപ്തിയോ പരാതിയോ ഉണ്ടായിരുന്നില്ല. എല്ലാം മാധ്യമ സൃഷ്ടിയായിരുന്നുവെന്നും മുരളീധരന്റെ പ്രതികരിച്ചു.

Share this story

Share

Related Stories