കാലടി സർവ്വകലാശാലയിലെ സസ്പെൻഷൻ: വിദ്യാർത്ഥികൾക്ക് തിരിച്ചടി; പരീക്ഷയെഴുതാൻ അനുമതിയില്ല
കാലടി സർവ്വകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കോടതി അനുമതി നൽകിയില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി…

കാലടി സർവ്വകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കോടതി അനുമതി നൽകിയില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന ഉത്തരവിനെതിരെ കാലടി സർവകലാശാല നൽകിയ അപ്പീലിൽ ആണ് ഹൈക്കോടതി ഡിവിൻ ബെഞ്ച് വിധി പറഞ്ഞത്. സസ്‌പെൻഡ് ചെയ്യപ്പെട്ട 16ൽ 10 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതാനുള്ളത്. നാളെ മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിട്ട് ഇന്ന് 65 ദിവസമാവുകയാണ്.




