ശ്രീകാര്യത്തെ അഭിറാമിന്റെ മരണം; പിടിയിലായ പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചു
തിരുവനന്തപുരം പാങ്ങപ്പാറയിലെ പതിനേഴുകാരന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചു. സംഭവത്തില്‍ മൊഴിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. അഭിറാമിനെ കഴുത്തു ഞെ…

തിരുവനന്തപുരം പാങ്ങപ്പാറയിലെ പതിനേഴുകാരന്റെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചു. സംഭവത്തില്‍ മൊഴിയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. അഭിറാമിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. ഓടി രക്ഷപ്പെടാന്‍ അഭിറാം ശ്രമിച്ചപ്പോള്‍ കല്ലുകൊണ്ട് തലയ്ക്കിടിച്ച് വീഴ്ത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് അഭിറാമിനെ പ്രതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുന്നത്. താന്‍ ഒറ്റയ്ക്കാണ് എല്ലാം ചെയ്തതെന്നും പ്രതിയായ 17 കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകം നടത്തിയ ശേഷം കാപ്പാ കേസ് പ്രതി കൂടിയായ ഉമറിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും 17കാരൻ പറയുന്നു.
ശക്തമാകുകയാണ്. തിങ്കളാഴ്ച അഭിറാമിനെ കാണാന്‍ ഇല്ലെന്ന പരാതി ലഭിച്ചിട്ടും പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്നാണ് കുടുംബം ഉയര്‍ത്തുന്ന ആരോപണം. അപ്പോള്‍ തന്നെ അന്വേഷണം ശക്തമാക്കിയിരുന്നെങ്കില്‍ ഇത്തരത്തില്‍ കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ പോകുമായിരുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. കേസിൽ . കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയുടെ പങ്കിലും അന്വേഷണം തുടരുകയാണ്.




