The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅഭിമന്യു വധക്കേസ്, എസ്‍ഡിപിഐക്കാരായ 16 പ്രതികളെയും കുറ്റപത്രം വായിച്ചുകേൾപ്പിച്ചുമലയാളികൾക്ക് ഓണസമ്മാനം: കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രിബാലഗോകുലം സമ്മേളനത്തിൽ പങ്കെടുത്ത് എംജി സർവ്വകലാശാല വിസി; വീണ്ടും വിവാദംപിഎസ്‌സി പരീക്ഷാ ക്രമക്കേട്: വിജിലൻസ് അന്വേഷണത്തിന് വഴിതുറക്കുന്നുഉത്തരേന്ത്യയിൽ കനത്ത മഴ: മഹാരാഷ്ട്രയിൽ മരണം 12 ആയി; പൂനെയിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിവ്യാജ പീഡന പരാതി: കസ്റ്റഡി മർദ്ദനത്തിനിരയായ പത്തനംതിട്ടയിലെ യുവാവ് നിയമനടപടിയിലേക്ക്മുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅഭിമന്യു വധക്കേസ്, എസ്‍ഡിപിഐക്കാരായ 16 പ്രതികളെയും കുറ്റപത്രം വായിച്ചുകേൾപ്പിച്ചുമലയാളികൾക്ക് ഓണസമ്മാനം: കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രിബാലഗോകുലം സമ്മേളനത്തിൽ പങ്കെടുത്ത് എംജി സർവ്വകലാശാല വിസി; വീണ്ടും വിവാദംപിഎസ്‌സി പരീക്ഷാ ക്രമക്കേട്: വിജിലൻസ് അന്വേഷണത്തിന് വഴിതുറക്കുന്നുഉത്തരേന്ത്യയിൽ കനത്ത മഴ: മഹാരാഷ്ട്രയിൽ മരണം 12 ആയി; പൂനെയിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിവ്യാജ പീഡന പരാതി: കസ്റ്റഡി മർദ്ദനത്തിനിരയായ പത്തനംതിട്ടയിലെ യുവാവ് നിയമനടപടിയിലേക്ക്മുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്

വ്യാജ പീഡന പരാതി: കസ്റ്റഡി മർദ്ദനത്തിനിരയായ പത്തനംതിട്ടയിലെ യുവാവ് നിയമനടപടിയിലേക്ക്

കൂടലിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ വ്യാജ പീഡന പരാതിയെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ച ഇരുപതുകാരൻ നിയമനടപടിക്ക് ഒരുങ്ങുന്നു. കൂടൽ പോലീസിന്റെ കടുത്ത മനുഷ്യാവകാശ ലംഘനത്തിനെതിരെ മുഖ്യമന…

Kerala06 Jul 2026, 11:37 AM 8,913
വ്യാജ പീഡന പരാതി: കസ്റ്റഡി മർദ്ദനത്തിനിരയായ പത്തനംതിട്ടയിലെ യുവാവ് നിയമനടപടിയിലേക്ക്
വ്യാജ പീഡന പരാതി: കസ്റ്റഡി മർദ്ദനത്തിനിരയായ പത്തനംതിട്ടയിലെ യുവാവ് നിയമനടപടിയിലേക്ക്

കൂടലിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ വ്യാജ പീഡന പരാതിയെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ച ഇരുപതുകാരൻ നിയമനടപടിക്ക് ഒരുങ്ങുന്നു. കൂടൽ പോലീസിന്റെ കടുത്ത മനുഷ്യാവകാശ ലംഘനത്തിനെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും യുവാവ് ഔദ്യോഗികമായി പരാതി നൽകും. താൻ കടുത്ത ഹൃദ്രോഗിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും പോലീസ് ഉദ്യോഗസ്ഥർ ഒട്ടും ദാക്ഷീണ്യമില്ലാതെ ചൂരൽ ഉപയോഗിച്ച് കാൽപാദത്തിൽ അടിച്ചുവെന്ന് യുവാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. തന്റെ അനിയൻ പൂർണ്ണമായും നിരപരാധിയാണെന്ന് പറഞ്ഞിട്ടും അവനെ കുറ്റക്കാരനാക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് യുവാവിന്റെ സഹോദരൻ കുറ്റപ്പെടുത്തി.

തന്റെ കാൽവെള്ളയിൽ വടികൊണ്ട് അടിക്കുകയും കാലിന് മുകളിൽ ബൂട്ടിട്ട് ചവിട്ടുകയും ചെയ്തതായി യുവാവ് പറഞ്ഞു. ചെവിയിലും മുടിയിലും പിടിച്ചു വലിച്ചുള്ള ക്രൂരമായ മർദ്ദനം കാരണം രാവിലെ എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. പോലീസ് വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുപോകുമ്പോൾ തനിക്കെതിരെയുള്ള കുറ്റം എന്താണെന്ന് പോലും അറിയില്ലായിരുന്നുവെന്നും യുവാവ് കൂട്ടിച്ചേർത്തു. വലിയൊരു ഹൃദയ ശസ്ത്രക്രിയ (ബൈപ്പാസ് സർജറി) കഴിഞ്ഞ വ്യക്തിയാണെന്നും ഒന്നും ചെയ്യരുതെന്നും പോലീസിനോട് പലതവണ അപേക്ഷിച്ചതാണെന്ന് യുവാവിന്റെ സഹോദരൻ പറഞ്ഞു. എന്നാൽ ഇതൊന്നും വകവെയ്ക്കാതെയായിരുന്നു പോലീസിന്റെ ക്രൂരതയെന്നും ചെയ്യാത്ത തെറ്റിനാണ് തങ്ങൾ ഇത്രയും വലിയ ശിക്ഷ അനുഭവിച്ചതെന്നും സഹോദരൻ വ്യക്തമാക്കി.

പതിമൂന്നുകാരിയായ പെൺകുട്ടിയെ പത്ത് പേർ ചേർന്ന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നതായിരുന്നു പോലീസിന് ലഭിച്ച പരാതി. ചൈൽഡ് ലൈനിലും പോലീസിലും പെൺകുട്ടി ഇതേ മൊഴി ആവർത്തിച്ചതോടെ പോലീസ് രണ്ട് എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടിയെ വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മൊഴികളിൽ വലിയ വൈരുധ്യമുള്ളതായി പോലീസിന് ബോധ്യപ്പെട്ടത്. തുടർന്ന് നടത്തിയ വിശദമായ വൈദ്യപരിശോധനയിൽ പെൺകുട്ടി യാതൊരുവിധ ലൈംഗിക അതിക്രമത്തിനും ഇരയായിട്ടില്ലെന്ന് ശാസ്ത്രീയമായി വ്യക്തമായി. പരാതി വ്യാജമാണെന്ന് ഉറപ്പായതോടെയാണ് കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരെ പോലീസ് ഒടുവിൽ വിട്ടയച്ചത്.

Share this story

Share

Related Stories