The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅഭിമന്യു വധക്കേസ്, എസ്‍ഡിപിഐക്കാരായ 16 പ്രതികളെയും കുറ്റപത്രം വായിച്ചുകേൾപ്പിച്ചുമലയാളികൾക്ക് ഓണസമ്മാനം: കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രിബാലഗോകുലം സമ്മേളനത്തിൽ പങ്കെടുത്ത് എംജി സർവ്വകലാശാല വിസി; വീണ്ടും വിവാദംപിഎസ്‌സി പരീക്ഷാ ക്രമക്കേട്: വിജിലൻസ് അന്വേഷണത്തിന് വഴിതുറക്കുന്നുഉത്തരേന്ത്യയിൽ കനത്ത മഴ: മഹാരാഷ്ട്രയിൽ മരണം 12 ആയി; പൂനെയിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിവ്യാജ പീഡന പരാതി: കസ്റ്റഡി മർദ്ദനത്തിനിരയായ പത്തനംതിട്ടയിലെ യുവാവ് നിയമനടപടിയിലേക്ക്മുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഅഭിമന്യു വധക്കേസ്, എസ്‍ഡിപിഐക്കാരായ 16 പ്രതികളെയും കുറ്റപത്രം വായിച്ചുകേൾപ്പിച്ചുമലയാളികൾക്ക് ഓണസമ്മാനം: കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രിബാലഗോകുലം സമ്മേളനത്തിൽ പങ്കെടുത്ത് എംജി സർവ്വകലാശാല വിസി; വീണ്ടും വിവാദംപിഎസ്‌സി പരീക്ഷാ ക്രമക്കേട്: വിജിലൻസ് അന്വേഷണത്തിന് വഴിതുറക്കുന്നുഉത്തരേന്ത്യയിൽ കനത്ത മഴ: മഹാരാഷ്ട്രയിൽ മരണം 12 ആയി; പൂനെയിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിവ്യാജ പീഡന പരാതി: കസ്റ്റഡി മർദ്ദനത്തിനിരയായ പത്തനംതിട്ടയിലെ യുവാവ് നിയമനടപടിയിലേക്ക്മുഖ്യമന്ത്രി സിനിമാനടിമാരുമായി ഉല്ലസിക്കുന്നു; വിജയ്യ്‌ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതിബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചുവൈദ്യുതി പ്രതിസന്ധി; കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബികേന്ദ്രസർക്കാർ മൂർദാബാദ്, അമിത് ഷാ മൂർദാബാദ് എന്ന് വിളിച്ചാൽ കേസെടുക്കാൻ ആകില്ല; രൂക്ഷ വിമർശനവുമായി ബോംബെ ഹൈക്കോടതിമദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബര്‍ 'ഹെലന്‍ ഓഫ് സ്പാര്‍ട്ട'യ്‌ക്കെതിരെ കേസ്

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: വിജിലൻസ് അന്വേഷണത്തിന് വഴിതുറക്കുന്നു

പിഎസ്‌സി പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് വഴിതുറക്കുന്നു. കേസ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നും സംസ്ഥാന സ്ഥാപനമായതിനാൽ വിജിലൻസ് അന്വേഷണം നടത്തുന്നതിൽ തടസ്സമില്ലെന്നു…

Kerala06 Jul 2026, 2:25 PM 8,684
പിഎസ്‌സി പരീക്ഷാ ക്രമക്കേട്: വിജിലൻസ് അന്വേഷണത്തിന് വഴിതുറക്കുന്നു
പിഎസ്‌സി പരീക്ഷാ ക്രമക്കേട്: വിജിലൻസ് അന്വേഷണത്തിന് വഴിതുറക്കുന്നു

പിഎസ്‌സി പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് വഴിതുറക്കുന്നു. കേസ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നും സംസ്ഥാന സ്ഥാപനമായതിനാൽ വിജിലൻസ് അന്വേഷണം നടത്തുന്നതിൽ തടസ്സമില്ലെന്നുമാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. ഇത് സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടാകും. വിശദാംശങ്ങൾ വിലയിരുത്തുന്നതിനായി ആഭ്യന്തരമന്ത്രി ഇന്ന് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.

ഭരണഘടനാ സ്ഥാപനമായതിനാൽ പിഎസ്‌സി ചെയർമാനോ അംഗങ്ങൾക്കോ എതിരെ നേരിട്ട് നടപടിയെടുക്കാൻ സർക്കാരിന് അധികാരമില്ലെങ്കിലും, അഴിമതി ആരോപണങ്ങളിൽ വിജിലൻസിന് അന്വേഷണം നടത്താമെന്നാണ് നിയമോപദേശം. അന്വേഷണം വിജിലൻസ് ഏറ്റെടുത്താൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാകും ചുമതലപ്പെടുത്തുക.

നേരത്തെ പിഎസ്‌സി സ്വന്തം നിലയിൽ നടത്തിയ അന്വേഷണം വിവാദമായ പശ്ചാത്തലത്തിലാണ് സർക്കാർ നീക്കം. ചെയർമാന്റെ കീഴിലുള്ള ഉദ്യോഗസ്ഥന് തന്നെ അന്വേഷണ ചുമതല നൽകിയത് കേസ് അട്ടിമറിക്കാനാണെന്ന് കനത്ത വിമർശനം ഉയർന്നിരുന്നു. ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്ക് നടത്തിയ പരീക്ഷയിൽ 10 ഉത്തരങ്ങൾ മൂല്യനിർണ്ണയം നടത്താതെ വിട്ടതാണ് വിവാദങ്ങൾക്ക് കാരണം. ഈ പിഴവ് മറച്ചുവെച്ച് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും രണ്ട് പേർക്ക് നിയമനം നൽകുകയും ചെയ്തിരുന്നു. പിന്നീട് ഉദ്യോഗാർത്ഥി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചപ്പോഴാണ് പിഎസ്‌സി ഈ വീഴ്ച സമ്മതിച്ചത്.

Share this story

Share

Related Stories