The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർമഴ തുടരുന്നു; 8 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിസംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‘മിൽമ ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ല’; കെ എസ് മണിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിസിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽകൊളംബിയയിൽ വൻ ഭൂചലനം; 20 മരണംഹെലികോപ്ടർ യാത്രയിൽ നിലപാട് വ്യക്തമാക്കി വി.ഡി. സതീശൻ; രണ്ടു ദിവസം രണ്ട് വിശദീകരണമെന്ന് ആക്ഷേപംഅബിന്‍ വര്‍ക്കി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്ക്കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVDകൗൺസിലർ ആർ സുഗതന് അനുകൂലമായി നല്‍കിയ കുറിപ്പ്; റദ്ദാക്കി തദ്ദേശ സ്വയം ഭരണവകുപ്പ്സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 25കനത്ത മഴ; നാളെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുതൃഷയ്‌ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്സംസ്ഥാനത്ത് 9 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുബിഹാർ ഉപതെരഞ്ഞെടുപ്പ്: BJP കോട്ട തകര്‍ത്ത് പ്രശാന്ത് കിഷോർമഴ തുടരുന്നു; 8 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിസംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‘മിൽമ ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ല’; കെ എസ് മണി

ഇന്ത്യ വേൾഡ് ഇക്കണോമിയിൽ ഒരു ഹീലിംഗ് പവർ ആയി മാറണം : ഡോ ആന്റണി മണ്ണുമ്മൽ സി എം ഐ

ഐ.സി.ഡബ്ല്യു.എ. സഹകരണത്തോടെ സെന്റ് ജോസഫ്സ് കോളേജ്ജ്‌, തിരുച്ചിറപള്ളിയിൽ നടത്തിയ ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ചുള്ള ദ്വിദിന ദേശീയ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡോ ആന്റണി മണ്ണുമ്മൽ സിഎംഐ.…

Kerala10 Jul 2026, 4:39 PM 6,101
ഇന്ത്യ വേൾഡ് ഇക്കണോമിയിൽ ഒരു ഹീലിംഗ് പവർ ആയി മാറണം : ഡോ ആന്റണി മണ്ണുമ്മൽ സി എം ഐ
ഇന്ത്യ വേൾഡ് ഇക്കണോമിയിൽ ഒരു ഹീലിംഗ് പവർ ആയി മാറണം : ഡോ ആന്റണി മണ്ണുമ്മൽ സി എം ഐ

ഐ.സി.ഡബ്ല്യു.എ. സഹകരണത്തോടെ സെന്റ് ജോസഫ്സ് കോളേജ്ജ്‌, തിരുച്ചിറപള്ളിയിൽ നടത്തിയ ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ചുള്ള ദ്വിദിന ദേശീയ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡോ ആന്റണി മണ്ണുമ്മൽ സിഎംഐ.
ഇന്ത്യയുടെ മുൻ ഐക്യരാഷ്ട്രസഭ സ്ഥിരം പ്രതിനിധിയും വിരമിച്ച ഐ.എഫ്.എസ്. ഉദ്യോഗസ്ഥനും ഐ.ഐ.ടി. മദ്രാസിലെ വിശിഷ്ട പ്രൊഫസറുമായ ശ്രീ. ടി.എസ്. തിരുമൂർത്തി സെമിനാർ ഉദ്ഘാടനം ചെയ്തു.
തിരിച്ചിറപ്പള്ളി, സെന്റ് ജോസഫ്സ് കോളേജ് സ്വയംഭരണ സ്ഥാപനത്തിലെ പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് സ്റ്റഡീസ് ഇൻ കൊമേഴ്‌സ് വിഭാഗം, ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സിന്റെ സഹകരണത്തോടെ “ഇന്ത്യയുടെ പ്രധാന വിദേശനയ മുൻഗണനകൾ: അയൽരാജ്യങ്ങൾ, വിപുലമായ അയൽപ്രദേശം, ആഗോള മാറ്റങ്ങൾ” എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. ജൂലൈ 6, 7 തീയതികളിൽ സെന്റ് ജോസഫ്സ് കോളേജിലെ SAIL ഓഡിറ്റോറിയത്തിലാണ് നാഷണൽ സെമിനാർ നടന്നത്.
അനിശ്ചിതത്വം നിറഞ്ഞ ലോകത്തിൽ ആത്മവിശ്വാസമുള്ള ശബ്ദമായി ഇന്ത്യ ഉയർന്നതായും. മറ്റ് വികസ്വര രാജ്യങ്ങൾ യുദ്ധവും,ദാരിദ്ര്യവും,മറ്റു കാലാവസ്ഥ കെടുതികളും മൂലം ദുരിതമനുഭവിക്കുന്ന ഈ അവസരത്തിൽ ആ രാജ്യങ്ങൾക്ക് ഇന്ത്യ ഒരു ഹീലിംഗ് പവർ ആയി അവിടെ സമാധാനവും, സാമ്പത്തികവും, സമുദായികവുമായ ഉന്നമനത്തിന് നേതൃത്വം നൽകാൻ ഇന്ത്യയുടെ നയതന്ത്രങ്ങൾക്ക് കഴിയണം എന്ന് ഡോ ആന്റണി മണ്ണുമ്മൽ സി എം ഐ, അസോസിയേറ്റ് ഡയറക്ടർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, അദ്ദേഹത്തിന്റെ വിഷയ അവതരണത്തിൽ അഭിപ്രായപ്പെട്ടു.
ന്യൂഡൽഹിയിലെ ഐ.സി.ഡബ്ല്യു.എ. റിസർച്ച് ഓഫീസർ ഡോ. ടെസു സിംഗ് മുഖ്യാതിഥിയായി പങ്കെടുത്തു. നയ ഗവേഷണത്തിലും നയതന്ത്ര രംഗത്തും ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സിന്റെ സംഭാവനകളെക്കുറിച്ച് അവർ സംസാരിച്ചു.
സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂഷൻസ് റെക്ടർ റവ. ഫാ. പോൾരാജ് മൈക്കിൾ അധ്യക്ഷ പ്രസംഗം നടത്തി. സെക്രട്ടറി റവ. ഫാ. അരോക്കിയസാമി, പ്രിൻസിപ്പൽ റവ. ഫാ. കെ. അരോക്കിയം എന്നിവർ ആശംസകൾ നേർന്നു.
ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാല, ഗുജറാത്തിലെ രാഷ്ട്രിയ രക്ഷാ യൂണിവേഴ്സിറ്റി, ചെന്നൈ ലൊയോള കോളേജ്, തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ വിവിധ സ്ഥാപനങ്ങളിലെ പ്രഭാഷകർ സെമിനാറിൽ പങ്കെടുത്തു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള അധ്യാപകർ, ഗവേഷണ വിദ്യാർത്ഥികൾ, വിദ്യാർത്ഥികൾ എന്നിവരടക്കം 300 ൽ അധികംപേർ പരിപാടിയിൽ പങ്കെടുത്ത് ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സമാപന സമ്മേളനത്തിൽ വൈസ് പ്രിൻസിപ്പൽ റവ. ഫാ. അരുള്‍ ഒളി പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ദേശീയ സമ്മേളനത്തിന്റെ കൺവീനർ ഡോ. വി. ബാസ്റ്റിൻ ജെറോം ആയിരുന്നു. സംഘാടക സെക്രട്ടറി ഡോ. എസ്. അരുള്ദാസ് നന്ദി രേഖപ്പെടുത്തി.

Share this story

Share

Related Stories