The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപിഎസ്‌സി പരീക്ഷ ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തെ ഐ ജി എസ് അജിത ബീഗം നയിക്കുംഒന്നര വയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച പറ്റിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ജാമ്യംബീഹാറിൽ വ്യാജ ബിരുദം, 3035 പേർക്ക് ജോലി നഷ്ടമാകുംവയനാട് മണ്ണിടിച്ചിൽ: ജിഎസ്ഐ നൽകിയ അപകട മുന്നറിയിപ്പ് നിർമ്മാണ കമ്പനി അവഗണിച്ചുകള്ളാടി മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണ സംഖ്യ അഞ്ചായി‘സാവരിയെ തല മുതൽ കാലു വരെ അടിച്ചുചതച്ചു; മതപരിവർത്തനത്തിന് നിരന്തരം ഭീഷണിപ്പെടുത്തി’: പ്രതിക്കെതിരെ കുടുംബംഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം കൂട്ടി; പുതുതായി 12 തസ്തികകള്സംസ്ഥാനത്ത് നാശം വിതച്ച് ശക്തമായ കാറ്റും മഴയും; ഒരു മരണംഓണക്കാലത്ത് 3 റൂട്ടുകളിൽ സ്പെഷൽ ട്രെയിനുകൾ: ബുക്കിങ് നാളെ മുതൽ6 ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്പത്തനംതിട്ടയിൽ ദാരുണ അപകടം: ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചുഅന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോംകുവൈത്തിലേക്ക് ഡ്രോണ്‍-മിസൈല്‍ ആക്രമണം; ബഹ്‌റൈനില്‍ അപായ സൈറണ്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിപിഎസ്‌സി പരീക്ഷ ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തെ ഐ ജി എസ് അജിത ബീഗം നയിക്കുംഒന്നര വയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച പറ്റിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ജാമ്യംബീഹാറിൽ വ്യാജ ബിരുദം, 3035 പേർക്ക് ജോലി നഷ്ടമാകുംവയനാട് മണ്ണിടിച്ചിൽ: ജിഎസ്ഐ നൽകിയ അപകട മുന്നറിയിപ്പ് നിർമ്മാണ കമ്പനി അവഗണിച്ചുകള്ളാടി മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണ സംഖ്യ അഞ്ചായി‘സാവരിയെ തല മുതൽ കാലു വരെ അടിച്ചുചതച്ചു; മതപരിവർത്തനത്തിന് നിരന്തരം ഭീഷണിപ്പെടുത്തി’: പ്രതിക്കെതിരെ കുടുംബംഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം കൂട്ടി; പുതുതായി 12 തസ്തികകള്സംസ്ഥാനത്ത് നാശം വിതച്ച് ശക്തമായ കാറ്റും മഴയും; ഒരു മരണംഓണക്കാലത്ത് 3 റൂട്ടുകളിൽ സ്പെഷൽ ട്രെയിനുകൾ: ബുക്കിങ് നാളെ മുതൽ6 ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്പത്തനംതിട്ടയിൽ ദാരുണ അപകടം: ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചുഅന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോംകുവൈത്തിലേക്ക് ഡ്രോണ്‍-മിസൈല്‍ ആക്രമണം; ബഹ്‌റൈനില്‍ അപായ സൈറണ്

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ജാമ്യം

തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന് നഗരസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനായി നെടുമങ്ങാട് രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂലൈ 13-ന് വൈകിട്ട് അഞ്ച് മണി…

Kerala09 Jul 2026, 3:37 PM 5,050
സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ജാമ്യം
സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ജാമ്യം

തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന് നഗരസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനായി നെടുമങ്ങാട് രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂലൈ 13-ന് വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14-ന് രാത്രി ഒൻപത് മണി വരെയാണ് കോടതി ഇളവ് നൽകിയിരിക്കുന്നത്. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകളിലാണ് ഈ താൽക്കാലിക ജാമ്യം. സത്യപ്രതിജ്ഞ ചെയ്യാൻ സുഗതന് ഒരു ദിവസത്തെ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് ഇയാൾ.

വട്ടിയൂർക്കാവ് പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആർ. സുഗതനെതിരെ നിരവധി ഗുരുതരമായ കേസുകളാണ് നിലവിലുള്ളത്. 2019 ഓഗസ്റ്റിൽ ഒരാളെ കല്ലുകൊണ്ട് തലയ്ക്കടിച്ച കേസ്, 2023 ജൂലൈയിൽ വീട് അതിക്രമിച്ചു കയറി വാഹനങ്ങൾ തകർത്ത കേസ്, മറ്റൊരു കേസിൽ പ്രതികാരബുദ്ധിയോടെ വീട്ടമ്മയെ ആക്രമിച്ച കേസ് എന്നിവ ഇയാൾക്കെതിരെയുണ്ട്.

ഇവയ്ക്ക് പുറമെ, 2025 മാർച്ചിൽ ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യാശ്രമ കേസും, 2025 ജൂലൈയിൽ ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസും ഇയാൾക്കെതിരെയുണ്ട്. ഏറ്റവും ഒടുവിലായി 2026 ഫെബ്രുവരിയിൽ വി.കെ. പ്രശാന്ത് എംഎൽഎയുടെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തുകയും ചെയ്ത കേസിലും സുഗതൻ പ്രതിയാണ്. ഈ ക്രിമിനൽ കേസുകളെല്ലാം നിലനിൽക്കെയാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സുഗതനെ ബിജെപി വാഴോട്ടുകോണത്ത് സ്ഥാനാർത്ഥിയാക്കിയതും വിജയിച്ചതും.

Share this story

Share

Related Stories