The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഒന്നര വയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച പറ്റിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ജാമ്യംബീഹാറിൽ വ്യാജ ബിരുദം, 3035 പേർക്ക് ജോലി നഷ്ടമാകുംവയനാട് മണ്ണിടിച്ചിൽ: ജിഎസ്ഐ നൽകിയ അപകട മുന്നറിയിപ്പ് നിർമ്മാണ കമ്പനി അവഗണിച്ചുകള്ളാടി മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണ സംഖ്യ അഞ്ചായി‘സാവരിയെ തല മുതൽ കാലു വരെ അടിച്ചുചതച്ചു; മതപരിവർത്തനത്തിന് നിരന്തരം ഭീഷണിപ്പെടുത്തി’: പ്രതിക്കെതിരെ കുടുംബംഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം കൂട്ടി; പുതുതായി 12 തസ്തികകള്സംസ്ഥാനത്ത് നാശം വിതച്ച് ശക്തമായ കാറ്റും മഴയും; ഒരു മരണംഓണക്കാലത്ത് 3 റൂട്ടുകളിൽ സ്പെഷൽ ട്രെയിനുകൾ: ബുക്കിങ് നാളെ മുതൽ6 ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്പത്തനംതിട്ടയിൽ ദാരുണ അപകടം: ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചുഅന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോംകുവൈത്തിലേക്ക് ഡ്രോണ്‍-മിസൈല്‍ ആക്രമണം; ബഹ്‌റൈനില്‍ അപായ സൈറണ്വയനാട് കള്ളാടി ദുരന്തം: ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ ധനസഹായംപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിഒന്നര വയസുകാരന് അനസ്തേഷ്യ നൽകിയതിൽ വീഴ്ച പറ്റിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന് ജാമ്യംബീഹാറിൽ വ്യാജ ബിരുദം, 3035 പേർക്ക് ജോലി നഷ്ടമാകുംവയനാട് മണ്ണിടിച്ചിൽ: ജിഎസ്ഐ നൽകിയ അപകട മുന്നറിയിപ്പ് നിർമ്മാണ കമ്പനി അവഗണിച്ചുകള്ളാടി മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണ സംഖ്യ അഞ്ചായി‘സാവരിയെ തല മുതൽ കാലു വരെ അടിച്ചുചതച്ചു; മതപരിവർത്തനത്തിന് നിരന്തരം ഭീഷണിപ്പെടുത്തി’: പ്രതിക്കെതിരെ കുടുംബംഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം കൂട്ടി; പുതുതായി 12 തസ്തികകള്സംസ്ഥാനത്ത് നാശം വിതച്ച് ശക്തമായ കാറ്റും മഴയും; ഒരു മരണംഓണക്കാലത്ത് 3 റൂട്ടുകളിൽ സ്പെഷൽ ട്രെയിനുകൾ: ബുക്കിങ് നാളെ മുതൽ6 ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്പത്തനംതിട്ടയിൽ ദാരുണ അപകടം: ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചുഅന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോംകുവൈത്തിലേക്ക് ഡ്രോണ്‍-മിസൈല്‍ ആക്രമണം; ബഹ്‌റൈനില്‍ അപായ സൈറണ്വയനാട് കള്ളാടി ദുരന്തം: ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ ധനസഹായം

കള്ളാടി മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണ സംഖ്യ അഞ്ചായി

വയനാട് മേപ്പാടി-കള്ളാടി തുരങ്കപ്പാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണടിച്ചിൽ ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെ ആ…

Kerala09 Jul 2026, 12:43 PM 7,885
കള്ളാടി മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണ സംഖ്യ അഞ്ചായി
കള്ളാടി മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണ സംഖ്യ അഞ്ചായി

വയനാട് മേപ്പാടി-കള്ളാടി തുരങ്കപ്പാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണടിച്ചിൽ ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെ ആരംഭിച്ച രണ്ടാം ദിവസത്തെ തിരച്ചിലിലാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തത്.

രാവിലെ ഒമ്പത് മണിയോടെ എക്സ്കവേറ്റർ ഓപ്പറേറ്ററായ മുഹമ്മദ് ഇമ്രാന്റെ മൃതദേഹം ഒന്നാം സോണിൽ നിന്ന് കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെ മീനാക്ഷി പുഴ കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിത തിരച്ചിലിലാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഈ മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ദുരന്തഭൂമിയെ നാല് സോണുകളായി തിരിച്ചാണ് ഫയർഫോഴ്സും എൻഡിആർഎഫും (NDRF) സന്നദ്ധ സംഘടനകളും തിരച്ചിൽ നടത്തുന്നത്. ഇതിൽ ഒന്നാം സോണിലും മൂന്നാം സോണിലുമാണ് ആളുകൾ കുടുങ്ങിക്കിടക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളതെന്ന് ദൗത്യസംഘം വിലയിരുത്തിയിരുന്നു. ഇന്നലെ ഒന്നാം സോണിൽ കേഡാവർ നായ്ക്കൾ (Cadaver dogs) ചില സൂചനകൾ നൽകിയിരുന്നെങ്കിലും മണ്ണുമാറ്റി പരിശോധിച്ചപ്പോൾ ആരെയും കണ്ടെത്താനായിരുന്നില്ല.

ഇന്ന് കള്ളാടി പാലത്തിനോട് ചേർന്ന പുഴയുടെ ഇരുവശങ്ങളിലും മൂന്നാം സോണിലും മീനാക്ഷി പുഴയിലുമാണ് പ്രധാനമായും പരിശോധന നടക്കുന്നത്. എന്നാൽ പ്രദേശത്ത് ഇടവിട്ട് പെയ്യുന്ന കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വലിയ രീതിയിൽ പ്രതികൂലമാകുന്നുണ്ട്. തകർന്ന സംരക്ഷണ ഭിത്തിക്ക് മുകളിലായി വീണ്ടും മണ്ണ് ഇടിയുന്നത് രക്ഷാപ്രവർത്തകർക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കുന്നു. വരും മണിക്കൂറുകളിലെ മഴയുടെ കാഠിന്യം അനുസരിച്ചായിരിക്കും തിരച്ചിലിന്റെ വേഗത നിശ്ചയിക്കുക.

Share this story

Share

Related Stories