കഫേ ജീവനക്കാരിയെ പാർട്ടിക്കിടെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തു; 2 സ്ത്രീകൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
ഡൽഹിയിലെ പ്രീത് വിഹാറിൽ കഫേയിൽ ജോലി ചെയ്യുന്ന 22 കാരിയെ സഹപ്രവർത്തകർ കൂട്ടബലാത്സംഗത്തിനു ഇരയാക്കി. തിങ്കളാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം. സഹപ്രവർത്തകർക്കൊപ്പം സൽത്താനേറ്റ് കഫെയിൽ ഒരു പാർട്ടിയിൽ പങ…

ഡൽഹിയിലെ പ്രീത് വിഹാറിൽ കഫേയിൽ ജോലി ചെയ്യുന്ന 22 കാരിയെ സഹപ്രവർത്തകർ കൂട്ടബലാത്സംഗത്തിനു ഇരയാക്കി. തിങ്കളാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം. സഹപ്രവർത്തകർക്കൊപ്പം സൽത്താനേറ്റ് കഫെയിൽ ഒരു പാർട്ടിയിൽ പങ്കെടുത്ത ശേഷമായിരുന്നു പീഡനം. സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു, കേസിൽ 3 പ്രതികളെ കൂടി പിടികൂടാനുണ്ട്.
പൊലീസ് നൽകുന്ന വിവരപ്രകാരം തിങ്കളാഴ്ച രാത്രി കഫേ അടച്ച ശേഷം ജീവനക്കാർ പാർട്ടിയിൽ പങ്കെടുക്കാൻ പോയി. ഇവിടെ വച്ച് ഇവർ മദ്യപിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ 3:30 വരെ പാർട്ടി തുടർന്നു. ഈ പാർട്ടിക്കിടെ സഹപ്രവർത്തകരായ രണ്ട് പേർ തന്നെ ബലാത്സംഗം ചെയ്തതായും മറ്റുള്ളവർ ഒപ്പം നിന്നു എന്നുമാണ് പെൺകുട്ടിയുടെ പരാതിയിലുള്ളത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ 6 പേർക്ക് എതിരെ കേസ് റജിസ്റ്റർ ചെയ്തു.




