സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം; തിരിച്ചടി തുടർന്ന് സഖ്യസേന
സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി തുറമുഖം സ്ഥിതി ചെയ്യുന്ന കിഴക്കൻ മേഖലയിലെ റാസ്തനൂറ ലക്ഷ്യമാക്കി വന്ന 4 ഡ്രോണുകൾ തകർത്തു. യെമനിലെ ഹുദൈദ തുറമുഖത്തും സആദ, അമ്രാൻ…

സൗദിക്ക് നേരെ വീണ്ടും ഹൂതി ആക്രമണം. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി തുറമുഖം സ്ഥിതി ചെയ്യുന്ന കിഴക്കൻ മേഖലയിലെ റാസ്തനൂറ ലക്ഷ്യമാക്കി വന്ന 4 ഡ്രോണുകൾ തകർത്തു. യെമനിലെ ഹുദൈദ തുറമുഖത്തും സആദ, അമ്രാൻ മേഖലകളിലും സഖ്യസേന ശക്തമായ ആക്രമണം നടത്തി. ആറ് എണ്ണക്കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഇറാൻ. ഇന്നലെ റിയാദിലേക്ക് നടന്ന ഹൂതി ആക്രമണത്തെ അപലപിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അപലപിച്ചു.
സൗദി- ഹൂതി സംഘർഷം രൂക്ഷമാകുകയാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി തുറമുഖം സ്ഥിതി ചെയ്യുന്ന കിഴക്കൻ മേഖലയിലെ റാസ്തനൂറ ലക്ഷ്യമാക്കി വന്ന നാല് ഹൂതി ഡ്രോണുകൾ സൗദി തകർത്തു. തകർക്കപ്പെട്ട ഡ്രോണിന്റെ അവശിഷ്ടങ്ങൾ നിലത്ത് പതിച്ചു. ആളപായമോ നാശ നഷ്ടങ്ങളോ ഇതുവരെ റിപോർട്ട് ചെയ്തിട്ടില്ല. കിഴക്കൻ മേഖല ലക്ഷ്യമാക്കി ഇന്ന് പുലർച്ചെയും 2 തവണ ഡ്രോൺ ആക്രമണ ശ്രമം ഉണ്ടായിരുന്നു. ഇന്നലെ റിയാദ് ഫിനാൻഷ്യൻ ഡിസ്ട്രിക്ടിലെ ടവറിനു നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 2 ഇന്ത്യക്കാർ ഉൾപ്പെടെ 11 പേർക്ക് പരുക്കേറ്റിരുന്നു. ആക്രമണത്തെ ഇന്ത്യ അപലപിച്ചു.




