
പുഴയോട് ചേർന്നുള്ള ഡാമിൽ കുളിക്കാൻ പോയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
വയനാട് വാളാട് പുഴയോട് ചേർന്നുള്ള ഡാമിൽ കുളിക്കാൻ പോയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. രണ്ട് കുട്ടികളാണ് മരിച്ചത്. പുലിക്കാട്ട് കടവ് പുഴയോട് ചേർന്നുള്ള ചെക്ക് ഡാമിലാണ് വിദ്യാർത്ഥികൾ മുങ്ങിയത്. അപകടത്തിൽപ്പെട്ട കുട്ടികളെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ക്രിസ്റ്റി (13), പത്താം ക്ലാസ് വിദ്യാർത്ഥിയായ അജിൻ (15) എന്നവരാണ് മരിച്ചത്.
വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. അഞ്ചു കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്നു പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. എന്നാൽ രണ്ടുപേരെ രക്ഷിക്കാൽ സാധിച്ചില്ല. മരിച്ച രണ്ടു കുട്ടികളും ബന്ധുക്കളാണ്.