
ഹൈദരാബാദിൽ ലിഫ്റ്റ് തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു
ഹൈദരാബാദിൽ ലിഫ്റ്റ് തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു. ജവഹർനഗർ ഡംപ്‌യാർഡിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ലിഫ്റ്റാണ് തകർന്നത്. ഡംപ് യാർഡിൽ വൈദ്യുതി പദ്ധതിയുടെ (മുനിസിപ്പൽ സോളിഡ് വേസ്റ്റ്-ടു-എനർജി പ്ലാന്റ്) രണ്ടാം ഘട്ടത്തിനായുള്ള ചിമ്മിനി നിർമ്മാണത്തിനിടെയാണ് സംഭവം.
ലിഫ്റ്റ് വേർപെട്ട് 40 അടി ഉയരത്തിൽ നിന്ന് തകർന്നുവീഴുകയായിരുന്നു. ലിഫ്റ്റിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. മരിച്ചവർ 21 നും 28 നും ഇടയിൽ പ്രായമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.