
ഇന്ത്യ ചെനാബ് നദിയില ജലം തുറന്നുവിട്ടു, പാകിസ്താനിൽ പ്രളയ മുന്നറിയിപ്പ്
ഇന്ത്യ ചെനാബ് നദിയില ജലം തുറന്നുവിട്ടതിന് പിന്നാലെ പാകിസ്താനിൽ പ്രളയ മുന്നറിയിപ്പ്. സിയാൽകോട്ട് അടക്കം പഞ്ചാബ് പ്രവിശ്യയിലാണ് മുന്നറിയിപ്പ്.നദിക്കരയിൽ താമസിക്കുന്നവരെ സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറ്റാൻ നിർദേശിച്ചിട്ടുണ്ട്. പ്രളയ സാധ്യതയെത്തുടർന്ന് ദുരന്തനിവാരണസേനയും സുരക്ഷാസേനകളും ജാഗ്രതയിലാണ്. ജലനിരപ്പ് വീണ്ടും ഉയരാനിടയുള്ള സാഹചര്യത്തിൽ പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി.