
എയർ ഇന്ത്യ വിമാനത്തിൽ നിന്ന് യാത്രക്കാരനെ പിടിച്ചിറക്കി, കസ്റ്റഡിയിലെടുത്തു
പറന്നുയരുന്നതിന് തൊട്ടുമുൻപ് ബെഗളുരുവിൽ വിമാനത്തിൽ നിന്ന് യാത്രക്കാരനെ പുറത്തിറക്കി. എയർ ഇന്ത്യ വിമാനത്തിൽ നിന്നാണ് യാത്രക്കാരനെ സുരക്ഷാ ജീവനക്കാർ പിടിച്ചുകൊണ്ടുപോയത്. ദില്ലിക്ക് പോകേണ്ട എഐ 2820 വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ.
സംഭവം എയർ ഇന്ത്യ സ്ഥിരീകരിച്ചെങ്കിലും യാത്രക്കാരൻ്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. അസാധാരണമായ നടപടിയിൽ വിമാനത്തിലെ യാത്രക്കാരും വിമാന ജീവനക്കാരും അമ്പരന്നു. ഓപറേഷൻ സിന്ദൂറിന് പിന്നാലെ നടന്ന സംഭവമായതിനാൽ ഇതിന് ഇപ്പോഴത്തെ ഇന്ത്യ-പാക് സംഘർഷവുമായി ബന്ധമുണ്ടോയെന്ന് സംശയിക്കപ്പെടുന്നുണ്ട്.
അതേസമയം മെയ് ഏഴ് മുതൽ വിമാന സർവീസുകളിൽ മാറ്റമുണ്ട്. 9 വിമാനത്താവളങ്ങൾ അടച്ചിട്ടുണ്ട്. വിമാനക്കമ്പനികളും പല സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.