
KSRTC ജീവനക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ്; സ്ഥിരം ജീവനക്കാർക്ക് ഇൻഷുറൻസ് പാക്കേജ്, മന്ത്രി കെബി ഗണേഷ് കുമാർ
കെ എസ് ആർ ടി സി ജീവനകാർക്ക് സമഗ്ര ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. SBIയുമായി സഹകരിച്ച് സൗജന്യമായാണ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. ഒന്നര വർഷം കൊണ്ട് ജീവനക്കാർക്കായി കെ എസ് ആർ ടി സി 41 നേട്ടങ്ങൾ ഉണ്ടാക്കിയെന്നും കെ ബി ഗണേഷ് കുമാർ അറിയിച്ചു.
ചരിത്രത്തിലാധ്യമായി 30-ാം തീയതി ശമ്പളം നൽകിയതിൽ അവസാനിക്കുന്നില്ല കെ എസ് ആർ ടി സി ജീവനക്കാർക്കായി നടപ്പാക്കുന്ന ക്ഷേമ പദ്ധതികൾ. ഒരു കോടി 60 ലക്ഷം രൂപ വരെ അപകട മരണ ഇൻഷുറൻസ്, അപകടത്തിൽ സ്ഥിര വൈകല്യം സംഭവിച്ചാൽ ഒരു കോടി രൂപ വരെ ധനസഹായം, ഭാഗീക വൈകല്യം സംഭവിച്ചാൽ 80 ലക്ഷം രൂപ വരെ ധനസഹായം. ഇത് കൂടാതെയാണ് ചുരുങ്ങിയ പ്രീമിയത്തിൽ ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നത്. 1995 രൂപ മുതൽ ഒരു കുടുംബത്തിന് ആരോഗ്യ ഇൻഷൂറൻസ് ഉറപ്പാക്കുന്നതാണ് പദ്ധതി. SBI യുമായി സഹകരിച്ചാണ് ഇൻഷുറൻസ് നടപ്പാക്കുന്നത്.
22,095 സ്ഥിരം ജീവനക്കാർക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഒന്നര വർഷക്കാലത്തിനിടയിൽ നടപ്പാക്കിയി 40ലധികം പദ്ധതികളും, പരിഷ്കാരങ്ങളും വിജയിപ്പിക്കാനും കഴിഞ്ഞതായി മന്ത്രി പറഞ്ഞു. പുതിയ 532 ബസുകൾ വാങ്ങി, അടിസ്ഥാന സൗകര്യങ്ങളും, ആധുനിക വൽക്കരണവും നടപ്പാക്കി, ഓഡിറ്റിംഗ് പൂർത്തിയാക്കി, സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ പ്രഖ്യാപനം ഉടൻ നടത്തുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി.