
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ബിശ്വനാഥ് സിന്‍ഹക്ക് വനം വകുപ്പിന്റെ അധിക ചുമതല നല്‍കി. കെ ആര്‍ ജ്യോതിലാലിനെ പൊതുഭരണ വകുപ്പില്‍ നിന്ന് ധനവകുപ്പിലേക്ക് മാറ്റി. അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാര്‍ തദ്ദേശ സ്വയംഭരണ വകുപ്പിലേക്കും മാറ്റി.
കേശവേന്ദ്ര കുമാര്‍ ധനവകുപ്പ് സെക്രട്ടറിയാകും. മീര്‍ മുഹമ്മദ് അലിയെ കെ എസ് ഇ ബി ചെയര്‍മാനായി നിയമിച്ചു. ബിജു പ്രഭാകര്‍ വിരമിച്ചതിനെ തുടര്‍ന്നാണ് മീര്‍ മുഹമ്മദ് അലിയെ കെ എസ് ഇ ബി ചെയര്‍മാനാക്കിയത്.
ഡോ. എസ് ചിത്രയെ ധനവകുപ്പില്‍ നിന്ന് തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് മാറ്റി. അദീല അബ്ദുല്ലയെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കി.