The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിജാര്‍ഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി; ക്രോസ് വോട്ടിങ്ങിലൂടെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയംപിഎംശ്രീ നടപ്പാക്കുന്നതിൽ യുഡിഎഫിന് സംഘപരിവാർ വിധേയത്വം; തെറ്റായ വാദങ്ങൾ തിരുത്തണം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻAPP അനീഷ്യ ആത്മഹത്യ കേസിലെ ഒന്നാം പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റംപകർച്ചവ്യാധിയിൽ വിറച്ച് കേരളം: ഇന്ന് മാത്രം 13,849 പനിബാധിതർഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു15 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കി യുഎഇആരോഗ്യ വകുപ്പിന് തിരിച്ചടി; ഡോ. കെ ജെ റീനയെ DHS സ്ഥാനത്ത് നിന്നും നീക്കിയ നടപടിക്ക് സ്റ്റേമുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർവിഴിഞ്ഞം തുറമുഖത്തെ മറയാക്കി 300 കോടിയുടെ തട്ടിപ്പ്പിഎംശ്രീ ഫണ്ട് വിവാദം: തുക അനുവദിച്ചത് പിഎംശ്രീ പ്രകാരമല്ലെന്ന് രേഖകൾടെലഗ്രാം നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണംപിഎം ശ്രീ പദ്ധതി വലിച്ചെറിയുമെന്ന് പറഞ്ഞവർ എടുത്തു തലയിൽ വെച്ചു; എം സ്വരാജ്മാസപ്പടി കേസ്: വീണ വിജയനെ ഇ.ഡി എട്ട് മണിക്കൂർ ചോദ്യം ചെയ്തുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിജാര്‍ഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി; ക്രോസ് വോട്ടിങ്ങിലൂടെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ജയംപിഎംശ്രീ നടപ്പാക്കുന്നതിൽ യുഡിഎഫിന് സംഘപരിവാർ വിധേയത്വം; തെറ്റായ വാദങ്ങൾ തിരുത്തണം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻAPP അനീഷ്യ ആത്മഹത്യ കേസിലെ ഒന്നാം പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റംപകർച്ചവ്യാധിയിൽ വിറച്ച് കേരളം: ഇന്ന് മാത്രം 13,849 പനിബാധിതർഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു15 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കി യുഎഇആരോഗ്യ വകുപ്പിന് തിരിച്ചടി; ഡോ. കെ ജെ റീനയെ DHS സ്ഥാനത്ത് നിന്നും നീക്കിയ നടപടിക്ക് സ്റ്റേമുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർവിഴിഞ്ഞം തുറമുഖത്തെ മറയാക്കി 300 കോടിയുടെ തട്ടിപ്പ്പിഎംശ്രീ ഫണ്ട് വിവാദം: തുക അനുവദിച്ചത് പിഎംശ്രീ പ്രകാരമല്ലെന്ന് രേഖകൾടെലഗ്രാം നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണംപിഎം ശ്രീ പദ്ധതി വലിച്ചെറിയുമെന്ന് പറഞ്ഞവർ എടുത്തു തലയിൽ വെച്ചു; എം സ്വരാജ്മാസപ്പടി കേസ്: വീണ വിജയനെ ഇ.ഡി എട്ട് മണിക്കൂർ ചോദ്യം ചെയ്തു

പിഎംശ്രീ നടപ്പാക്കുന്നതിൽ യുഡിഎഫിന് സംഘപരിവാർ വിധേയത്വം; തെറ്റായ വാദങ്ങൾ തിരുത്തണം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala18 Jun 2026, 10:32 PM 6,102
പിഎംശ്രീ നടപ്പാക്കുന്നതിൽ യുഡിഎഫിന് സംഘപരിവാർ വിധേയത്വം; തെറ്റായ വാദങ്ങൾ തിരുത്തണം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
പിഎംശ്രീ നടപ്പാക്കുന്നതിൽ യുഡിഎഫിന് സംഘപരിവാർ വിധേയത്വം; തെറ്റായ വാദങ്ങൾ തിരുത്തണം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

 കേന്ദ്ര സർക്കാരിന്റെ പിഎംശ്രീ (PM-SHRI) പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുൻ എൽഡിഎഫ് സർക്കാർ ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് മാത്രമാണ് ഇപ്പോൾ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന യുഡിഎഫ് വാദം പൂർണ്ണമായും തെറ്റാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കോൺഗ്രസിന്റെ ദേശീയ നയം പിഎംശ്രീ പദ്ധതിയെ അനുകൂലിക്കുന്നതാണോ എന്ന് വ്യക്തമാക്കണമെന്നും, അധികാരത്തിലെത്തിയാൽ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞവർ ഇപ്പോൾ കേന്ദ്രത്തിന് മുന്നിൽ കീഴടങ്ങിയത് എന്തടിസ്ഥാനത്തിലാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

കേന്ദ്ര സർക്കാർ എസ്എസ്കെ (SSK) ഫണ്ട് അന്യായമായി തടഞ്ഞുവെച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ വരിഞ്ഞുമുറുക്കിയ അടിയന്തര സാഹചര്യത്തിലാണ് മുൻ സർക്കാർ താൽക്കാലികമായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. എന്നാൽ ഒരു മാസത്തിനകം തന്നെ (നവംബർ 12-ന്) എൽഡിഎഫ് സർക്കാർ ഈ ധാരണാപത്രം മരവിപ്പിച്ചുകൊണ്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു. സ്കൂളുകളുടെ ലിസ്റ്റ് തയ്യാറാക്കുകയോ അത് കേന്ദ്രത്തിന് കൈമാറുകയോ പോലുള്ള യാതൊരു തുടർനടപടികളും എൽഡിഎഫ് സ്വീകരിച്ചിരുന്നില്ല. സംസ്ഥാനം മുൻകൈ എടുത്തില്ലെങ്കിൽ പദ്ധതി നടപ്പാക്കാനാകില്ലെന്നിരിക്കെ, യുഡിഎഫ് സർക്കാർ ഇപ്പോൾ കാട്ടുന്ന ആവേശത്തിന് പിന്നിലെ ഉദ്ദേശശുദ്ധി വ്യക്തമാക്കണം. പഞ്ചാബ് സർക്കാർ പദ്ധതിയിൽ നിന്നും പിന്മാറി മാതൃക കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പിഎംശ്രീ പദ്ധതിപ്രകാരം കേരളത്തിന് പണം ലഭിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പൂർണ്ണമായും വസ്തുതാവിരുദ്ധമാണ്. കേരളത്തിന് ലഭിച്ചത് അർഹതപ്പെട്ട എസ്എസ്കെ ഫണ്ടാണെന്നും അതിന് പിഎംശ്രീയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തിരുന്നപ്പോൾ എൽഡിഎഫ് സർക്കാരിനെതിരെ ബിജെപി ഡീൽ ആരോപിച്ച യുഡിഎഫ് നേതാക്കൾ, ഇപ്പോൾ അധികാരത്തിൽ വന്നപ്പോൾ നിലപാട് മാറ്റിയതിന് പിന്നിലെ പ്രേരണാഘടകം എന്താണെന്ന് പൊതുസമൂഹത്തോട് പറയണം.

Share this story

Share

Related Stories