Thursday, May 01, 2025
 
 
⦿ കുവൈത്തില്‍ നഴ്‌സുമാരായ മലയാളി ദമ്പതികള്‍ കുത്തേറ്റ് മരിച്ച നിലയില്‍ ⦿ അമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ്‌ കുട്ടി മരിച്ചു ⦿ ‘വേടൻ സാമൂഹ്യബോധമുള്ള കലാകാരൻ; വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കും’; മന്ത്രി എ കെ ശശീന്ദ്രൻ ⦿ പാകിസ്താൻ വിമാനങ്ങൾക്ക് വിലക്ക്; വ്യോമാതിർത്തി അടച്ചു ⦿ നിർണായക കൂടിക്കാഴ്ച; പ്രധാനമന്ത്രിയുടെ വസതിയിൽ കരസേനാ മേധാവിയും അജിത് ഡോവലും ⦿ പഹൽഗാമിൽ കൂട്ടക്കുരുതി നടത്തിയവരെ ജീവനോടെ പിടിക്കാൻ സൈന്യത്തിന് നിർദേശം ⦿ ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം ⦿ ‘തെറ്റ് തിരുത്തും; ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല’; വേടൻ ⦿ കെട്ടിട പെർമിറ്റിന് 15,000 രൂപ കൈക്കൂലി; കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ ⦿ ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയർമാനായി നിയമിക്കാനുള്ള നിർദ്ദേശം; സർക്കാർ തള്ളി ⦿ ഇരിട്ടിയിലെ യുവതിയുടെ മരണം; ഭർത്താവ് ജിനീഷ് അറസ്റ്റിൽ ⦿ സംസ്ഥാനത്തെ അന്‍പതാമത്തെ പുതിയ ചീഫ് സെക്രട്ടറിയായി എ ജയതിലക് ഐഎഎസ് ചുമതലയേറ്റു ⦿ രാജ്യത്ത് ജാതി സെൻസസ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ ⦿ പുലിപ്പല്ല് കേസ്; വേടന് ജാമ്യം ⦿ ‘കല്ലിട്ടത് കൊണ്ട് മാത്രം ആയില്ല; ക്രെഡിറ്റ് നാടിനാകെയുള്ളത്'; പ്രതിപക്ഷ നേതാവിനെ സ്വാഗതം ചെയ്യുന്നു’; മുഖ്യമന്ത്രി ⦿ പാക് പോസ്റ്റുകളില്‍ നിന്ന് സൈനികര്‍ പിന്‍മാറി,കൊടികളും മാറ്റി ⦿ അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു ⦿ ഡൽഹിയ്‌ക്കെതിരെ കൊൽക്കത്തയ്‌ക്ക് 14 റൺസ് ജയം ⦿ ഡൽഹിയ്‌ക്കെതിരെ കൊൽക്കത്തയ്‌ക്ക് 14 റൺസ് ജയം ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും ⦿ പഹൽഗാം ആക്രമണം: സൈന്യങ്ങൾക്ക് പൂർണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി;തിരിച്ചടിയുടെ രീതിയും സമയവും തീരുമാനിക്കാം ⦿ വേടന് ജാമ്യമില്ല; രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍ ⦿ മാനന്തവാടിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; 38 ഓളം പേർക്ക് പരുക്ക് ⦿ പാക് പ്രതിരോധ മന്ത്രിയുടെ എക്സ് അക്കൗണ്ടും ഇന്ത്യയിൽ സസ്പെന്റ് ചെയ്തു ⦿ സംസ്ഥാനത്ത് കോളറ വ്യാപനം കൂടാൻ സാധ്യത ⦿ പഹൽഗാം ആക്രമണം, സിപ്പ് ലൈൻ ഓപ്പറേറ്ററും സംശയ നിഴലിൽ; അള്ളാഹു അക്ബർ എന്ന് തുടർച്ചയായി പറഞ്ഞു, പിന്നാലെ വെടിയൊച്ച ⦿ കാനഡയിൽ ലിബറൽ പാർട്ടി വീണ്ടും അധികാരത്തിലേക്ക്, വിജയം പ്രഖ്യാപിച്ച് മാർക്ക് കാർണി ⦿ പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധ ഉണ്ടായ കുട്ടി മരിച്ചു ⦿ റെക്കോർഡ് വൈഭവം; 14–ാം വയസിൽ 35 പന്തിൽ സെഞ്ചുറി നേടി റെക്കോർഡിട്ട് വൈഭവ്‌ സൂര്യവൻഷി ⦿ 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം, വേടനെതിരെ കേസെടുക്കാൻ വനംവകുപ്പും ⦿ കോഴിക്കോട്ട് വീണ്ടും ലഹരിവേട്ട; കുടുങ്ങിയത് സ്ത്രീ ഉൾപ്പെടെ രണ്ട് പേർ ⦿ 16 കാരിയുമായി പ‌ഞ്ചാബിലേക്ക് മുങ്ങി; കയ്യോടെ പിടികൂടി പൊലീസ് ⦿ സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു ⦿ ബിഎസ്എഫ് ജവാനെ മോചിപ്പിക്കാതെ പാകിസ്ഥാൻ; ഭാര്യയും മകനും പഞ്ചാബ് അതിർത്തിയിലേക്ക് തിരിച്ചു ⦿ 63,000 കോടിക്ക്‌ 26 റഫാൽ വിമാനം; ഫ്രാൻസുമായി ഇന്ത്യ കരാർ ഒപ്പുവച്ചു

ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിക്കുന്ന ശാരദാ മുരളീധരന് യാത്ര അയപ്പ് നൽകി

30 April 2025 09:55 PM

ശാരദാ മുരളീധരൻ ഔദ്യോഗിക ജീവിതത്തെ അർത്ഥപൂർണമാക്കിയ വ്യക്തി: മുഖ്യമന്ത്രി


ചീഫ് സെക്രട്ടറി പദത്തിൽ നിന്ന് വിരമിക്കുന്ന ശാരദാ മുരളീധരന് സംസ്ഥാന സർക്കാർ യാത്ര അയപ്പ് നൽകി. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിലപാടുകളും പ്രവർത്തന മികവ് കൊണ്ടും ഔദ്യോഗിക ജീവിതത്തെ അർത്ഥപൂർണമാക്കിയ ഉദ്യോഗസ്ഥയാണ് ശാരാദാ മുരളീധരനെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.


എളുപ്പമല്ലാത്ത ഒരു കാലയളവിലാണ് ശാരദ മുരളീധരൻ ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്. വയനാട് പുനരധിവാസം, വിഴിഞ്ഞം പദ്ധതി രൂപീകരണം, സംസ്ഥാന സർക്കാരിന്റെ ലഹരി വരുദ്ധ പ്രവർത്തനത്തിന്റെ ഏകോപനം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളെ ചീഫ് സെക്രട്ടറി എന്ന നിലയിൽ മാതൃകാപരമായി ഏകോപിപ്പിച്ചു. വ്യക്തി ശുദ്ധി നിലനിർത്തി പ്രവർത്തന മികവ് ശാരദ മുരളീധരൻ തുടർന്നു എന്നത് ശ്രദ്ധേയമാണ്. സ്ത്രീകളെ മാറ്റി നിർത്തുന്ന പുരുഷ മേധാവിത്ത സമൂഹത്തിൽ ഭരണ വൈദഗ്ധ്യം കൊണ്ട് സ്ത്രീകൾ പുരുഷൻമാർക്ക് ഒപ്പമോ മുകളിലോ ആണെന്ന സന്ദേശം സൃഷ്ടിക്കാൻ ശാരദാ മുരളീധരനായി. സാമൂഹിക അസമത്വങ്ങൾക്കെതിരായ പ്രവർത്തനങ്ങൾ ചുമതലയല്ലെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥർ ഇപ്പോഴുമുള്ളപ്പോൾ സാമൂഹിക ദുഷിപ്പുകൾക്കെതിരായി പ്രതികരിച്ച വ്യക്തിയാണ് ശാരദ.


പാലിയേറ്റിവ് കെയർ, മാലിന്യ മുക്തം നവകേരളം, ആദിവാസി ഉന്നമനം, മനുഷ്യക്കടത്ത് നിരോധിക്കൽ, ജനകീയാസൂത്രണം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വരുമാനം, അതിദാരിദ്ര്യ നിർമാർജനം  എന്നിവയിൽ നിർണായകമായ സംഭാവനകൾ നൽകാൻ കഴിഞ്ഞു. കുടുംബശ്രീയിലൂടെ സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച മാതൃകകൾ തീർക്കാനും കഴിഞ്ഞു. പദ്ധതി നിർവഹണത്തിൽ ജനകീയ പ്രാതിനിധ്യവും മാനുഷികതയും പുലർത്താൻ കഴിഞ്ഞു. സാമ്പത്തിക അച്ചടക്കം പുലർത്തുകയും കേന്ദ്രതലത്തിൽ തീർപ്പാക്കേണ്ട വിഷയങ്ങളിൽ സത്വര നടപടികളെടുക്കാനും ചീഫ് സെക്രട്ടറി എന്ന നിലയിൽ സാധിച്ചു. ജാതി, മത, വർണ വിവേചനങ്ങളിലൂടെ സമൂഹത്തിൽ ഭിന്നപ്പുണ്ടാക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ട്. ആക്ടിവിസ്റ്റെന്ന നിലയിൽ വർണ വിവേചനത്തിരെ ശക്തമായ നിലപാട് സ്വീകരിച്ച് വിഷയത്തെ പൊതു ശ്രദ്ധയിലേക്കെത്തിക്കാനും ശാരദ മുരളീധരന് കഴിഞ്ഞു. കർമോൽസുകതയാർന്ന വ്യക്തി ജീവിതത്തിന്റെയും സേവനത്തിന്റെയും നല്ല കാലം ശാരദാ മുരളീധരന് ആശംസിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.


ചടങ്ങിൽ മുഖ്യമന്ത്രി ശാരദാ മുരളീധരന് ഉപഹാരം സമ്മാനിച്ചു. ലോകത്തിന്റെ വിശ്വാസവും പ്രതീക്ഷയുമായി കേരളം മാറുന്നു എന്നതിൽ അഭിമാനമുണ്ടെന്ന് ശാരദ മുരളീധരൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഔദ്യോഗിക ജീവിതത്തിൽ ഇഷ്ടപ്പെട്ട ജോലികൾ ചെയ്യാൻ കഴിഞ്ഞതിൽ ചാരിതാർഥ്യവും സന്തോഷവുമുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ യും ജനകീയാസൂത്രണത്തിന്റെയും ആരംഭത്തിൽ പങ്കാളിയാകാനും അത് കേരള സമൂഹത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ അറിയാൻ കഴിഞ്ഞതും  മികച്ച  അനുഭവമാണ്. കുടുംബശ്രീയിലൂടെ  വീടുകളിലും സമൂഹത്തിലും സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിൽ പങ്ക് വഹിക്കാനായി. മാലിന്യ സംസ്‌കരണത്തിൽ നാം കൊണ്ടുവന്ന മാറ്റങ്ങളെ ലോകം അംഗീകരിക്കുന്നു. സുസ്ഥിര വികസന മാതൃകകളും കരുതലും ഉൾപ്പെടുന്ന പദ്ധതികൾ നടപ്പിലാക്കുന്ന സംസ്ഥാനമെന്നതാണ് കേരളത്തിന്റെ പ്രത്യേകത. ഔദ്യോഗിക ജീവിതത്തിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നതായി ശാരദാ മുരളീധരൻ പറഞ്ഞു.


നിയുക്ത ചീഫ് സെക്രട്ടറി എ. ജയതിലക് ചടങ്ങിന് സ്വാഗതമാശംസിച്ചു. പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ നന്ദി അറിയിച്ചു. വിവിധ വകുപ്പ് മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration