
അമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് കുട്ടി മരിച്ചു
അമ്മ ചക്ക മുറിക്കുമ്പോൾ ഓടിവന്ന എട്ടു വയസ്സുകാരൻ കത്തിക്ക് മുകളിൽ വീണ് മരിച്ചു. നെക്രാജെ പിലാങ്കട്ട വെള്ളൂറടുക്ക സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് (എട്ട് ) ആണ് മരിച്ചത്. ബുധനാഴ്ചച വൈകിട്ടാണ് സംഭവം. സുലൈഖ ചക്ക മുറിക്കുന്നതിനിടയിൽ ഓടി വന്ന ഷഹബാസ് കത്തിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊടുവാൾ ഘടിപ്പിച്ചു വെച്ച പലകയിൽ വെച്ച് അമ്മ ചക്ക മുറിക്കവെയാണ് സംഭവം. സമീപത്ത് കളിക്കുകയായിരുന്ന കുട്ടി കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ആഴത്തിൽ മുറിവേറ്റതാണ് മരണകാരണം. സുലേഖയുടെ ഇരട്ടക്കുട്ടികളിലൊരാളാണ് ദാരുണമായി മരിച്ചത്. വ്യാഴാഴ്‌ച തന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും എന്നാണ് വിവരം