Sunday, May 04, 2025
 
 
⦿ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഇന്ത്യയിൽ നിരോധിച്ചു ⦿ വക്കം ഷാഹിന വധക്കേസ്: പ്രതിക്ക് 23 വർഷം കഠിനതടവും ജീവപര്യന്തവും ⦿ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീപിടുത്തം; അത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നു; രോഗികളെ ഒഴിപ്പിച്ചു ⦿ അർജന്റീനയിൽ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി: സുനാമി മുന്നറിയിപ്പ് നൽകി ⦿ പാലിയേക്കര ടോൾ പിരിവിൽ ഹൈക്കോടതി ഇടപെടൽ! 10 സെക്കന്റിനുള്ളിൽ ടോൾ കടന്ന് പോകണം, 100 മീറ്ററിൽ കൂടുതൽ വാഹനങ്ങളുടെ നിര പാടില്ല ⦿ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ ⦿ കൈക്കൂലിക്കേസ്; വിജിലൻസ് പിടികൂടിയ കൊച്ചിൻ കോർപ്പറേഷൻ ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്യും ⦿ 'അങ്ങനെ നമ്മള്‍ ഇതും നേടി'; വിഴിഞ്ഞത്ത് തുറന്നത് രാജ്യത്തിന്റെ മഹാകവാടം: മുഖ്യമന്ത്രി ⦿ ലോകം ഇനി കേരളത്തിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ⦿ വിഴിഞ്ഞം കമ്മീഷനിങ് സ്‌റ്റേജിലിരുന്ന്‌ മുദ്രാവാക്യം വിളിച്ച് രാജീവ് ചന്ദ്രശേഖർ ⦿ പ്രധാനമന്ത്രി തലസ്ഥാനത്ത്; വിഴിഞ്ഞം നാളെ രാജ്യത്തിന് സമർപ്പിക്കും; കനത്ത സുരക്ഷ ⦿ ‘ഒരു തീവ്രവാദിയെയും വെറുതെ വിടില്ല’; മുന്നറിയിപ്പുമായി അമിത് ഷാ ⦿ ഇന്ത്യ ആക്രമിക്കുമെന്ന് ഭയം, കറാച്ചിയിലും ലാഹോറിലും വ്യോമഗതാഗതം തടഞ്ഞ് പാകിസ്ഥാൻ; വാഗ അതിർത്തി അടച്ചു ⦿ പാക് അതിർത്തിയിൽ ജാമറുകൾ സ്ഥാപിച്ച് ഇന്ത്യ ⦿ കുവൈത്തില്‍ നഴ്‌സുമാരായ മലയാളി ദമ്പതികള്‍ കുത്തേറ്റ് മരിച്ച നിലയില്‍ ⦿ അമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ്‌ കുട്ടി മരിച്ചു ⦿ ‘വേടൻ സാമൂഹ്യബോധമുള്ള കലാകാരൻ; വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കും’; മന്ത്രി എ കെ ശശീന്ദ്രൻ ⦿ പാകിസ്താൻ വിമാനങ്ങൾക്ക് വിലക്ക്; വ്യോമാതിർത്തി അടച്ചു ⦿ നിർണായക കൂടിക്കാഴ്ച; പ്രധാനമന്ത്രിയുടെ വസതിയിൽ കരസേനാ മേധാവിയും അജിത് ഡോവലും ⦿ പഹൽഗാമിൽ കൂട്ടക്കുരുതി നടത്തിയവരെ ജീവനോടെ പിടിക്കാൻ സൈന്യത്തിന് നിർദേശം ⦿ ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം ⦿ ‘തെറ്റ് തിരുത്തും; ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല’; വേടൻ ⦿ കെട്ടിട പെർമിറ്റിന് 15,000 രൂപ കൈക്കൂലി; കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ ⦿ ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയർമാനായി നിയമിക്കാനുള്ള നിർദ്ദേശം; സർക്കാർ തള്ളി ⦿ ഇരിട്ടിയിലെ യുവതിയുടെ മരണം; ഭർത്താവ് ജിനീഷ് അറസ്റ്റിൽ ⦿ സംസ്ഥാനത്തെ അന്‍പതാമത്തെ പുതിയ ചീഫ് സെക്രട്ടറിയായി എ ജയതിലക് ഐഎഎസ് ചുമതലയേറ്റു ⦿ രാജ്യത്ത് ജാതി സെൻസസ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ ⦿ പുലിപ്പല്ല് കേസ്; വേടന് ജാമ്യം ⦿ ‘കല്ലിട്ടത് കൊണ്ട് മാത്രം ആയില്ല; ക്രെഡിറ്റ് നാടിനാകെയുള്ളത്'; പ്രതിപക്ഷ നേതാവിനെ സ്വാഗതം ചെയ്യുന്നു’; മുഖ്യമന്ത്രി ⦿ പാക് പോസ്റ്റുകളില്‍ നിന്ന് സൈനികര്‍ പിന്‍മാറി,കൊടികളും മാറ്റി ⦿ അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു ⦿ ഡൽഹിയ്‌ക്കെതിരെ കൊൽക്കത്തയ്‌ക്ക് 14 റൺസ് ജയം ⦿ ഡൽഹിയ്‌ക്കെതിരെ കൊൽക്കത്തയ്‌ക്ക് 14 റൺസ് ജയം ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും ⦿ പഹൽഗാം ആക്രമണം: സൈന്യങ്ങൾക്ക് പൂർണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി;തിരിച്ചടിയുടെ രീതിയും സമയവും തീരുമാനിക്കാം
news

സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കുമ്പോൾ എന്ത് സംഭവിക്കും ?

24 April 2025 12:03 AM

പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരെ കർശന നടപടിയിലേക്കാണ് ഇന്ത്യ കടന്നരിക്കുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള സിന്ധു നദീജല കരാർ റദ്ദാക്കിയതാണ് പാകിസ്താന് ഏറ്റവും കൂടുതൽ ബാധിക്കുക.

സിന്ധു നദിയിൽ നിന്നുള്ള ജലവിതരണവും അതിന്റെ വിതരണക്കാരായ ഝലം, ചെനാബ്, രവി, ബിയാസ്, സത്‌ലജ് എന്നിവയിൽ നിന്നുമുള്ള ജലവിതരണവും നിർത്തലാകും. ഈ നദികളാണ് പാകിസ്താനിൽ ജലവിതരണം നടക്കുന്നത്. കരാറിൽ നിന്ന് ഇന്ത്യ പിന്മാറിയതോടെ പാകിസ്താനിലെ ദശലക്ഷകണക്കിന് ആളുകളെയാകും ഇത് ബാധിക്കുക. 65 വർഷം പഴക്കമുള്ള കരാറാണ് ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്. 1947-ലെ ഇന്ത്യ-പാക് വിഭജനം സിന്ധു നദീതടത്തേയും രണ്ടായി മുറിച്ചു. അടിസ്ഥാന ജലസേചന ആവശ്യങ്ങൾക്കടക്കം സിന്ധു നദീതടത്തിൽ നിന്നുള്ള വെള്ളമാണ് മേഖലയിലെ ജനങ്ങൾ ഉപയോ​ഗിച്ചിരുന്നത്. വെള്ളം ഉപയോ​ഗിക്കുന്നതിൽ ധാരണ വേണമെന്ന ആവശ്യമാണ് സിന്ധു നദീജല കരാറിലെത്തിയത്.

1960 സെപ്റ്റംബർ 19-നാണ് സിന്ധു നദീജല ഉടമ്പടി ഒപ്പുവച്ചത്. ലോകബാങ്കിന്റെ മധ്യസ്ഥതയിലാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ ഈ കരാർ ഒപ്പിട്ടത്. കറാച്ചിയിൽവച്ച് മുൻ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും അന്നത്തെ പാകിസ്താൻ പ്രസിഡന്റ് അയൂബ് ഖാനുമാണ് കരാറിൽ ഒപ്പുവച്ചത്. കരാറിന്റെ നിബന്ധനകൾ പ്രകാരം കിഴക്കൻ നദികളായ സത്‌ലജ്, രവി, ബിയാസ് എന്നിവ ഇന്ത്യയ്ക്കും പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവ പാകിസ്താനും വീതിച്ച് നൽകിയിരുന്നു. കരാർ പ്രകാരം സിന്ധുനദീ വ്യവസ്ഥയുടെ മൊത്തം ജലത്തിന്റെ 20 ശതമാനം ഇന്ത്യയ്ക്കും 80 ശതമാനം പാകിസ്താനുമാണ്.

1965, 1971, 1999 എന്നീ വർഷങ്ങളിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന മൂന്ന് യുദ്ധങ്ങളിലും ഉടമ്പടിയെ പിടിച്ചുലച്ചിരുന്നില്ല. എന്നാൽ അതിർത്തികളിൽ പാകിസ്താന്റെ തുടർച്ചയായ പ്രകോപനങ്ങളെ തുടർന്ന് കരാർ വീണ്ടും ചർച്ചയിലേക്ക് എത്തി. കൂടാതെ ഇന്ത്യ നിർമ്മിക്കുന്ന ജലവൈദ്യുത പദ്ധതികളെ എതിർത്ത് പാകിസ്താൻ രം​ഗത്തെത്തിയിരുന്നു. ഇതിൽ 330 മെഗാവാട്ടിന്റെ കിഷൻഗംഗ പദ്ധതി 2018-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. 850 മെഗാവാട്ടിന്റെ രത്​ലെ ജലവൈദ്യുത പദ്ധതിയാണ് ഇന്ത്യയുടെ മാറ്റൊരു പദ്ധതി. ഈ രണ്ട് പദ്ധതികൾക്കുമെതിരെ പാകിസ്താൻ‌ രം​ഗത്തെത്തിയത്. പദ്ധതി വരുന്നതോടെ തങ്ങളുടെ ഭാ​ഗത്തേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയുമെന്നായിരുന്നു പാകിസ്താന്റെ വാദം. അതേസമയം കരാറിൽ ഭേദ​ഗതി ആവശ്യമാണെന്ന് ഇന്ത്യ നേരത്തെ മുതൽ ആവശ്യപ്പെടുന്നകാര്യമായിരുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration