
വിഴിഞ്ഞം കമ്മീഷനിങ് സ്‌റ്റേജിലിരുന്ന് മുദ്രാവാക്യം വിളിച്ച് രാജീവ് ചന്ദ്രശേഖർ
വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ പരിഹാസ്യ പ്രകടനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. നേരത്തെ എത്തി സ്റ്റേജിൽ ഒറ്റയ്ക്കിരുന്ന് മുദ്രാവാക്യം വിളിക്കുന്ന സമീപനമായിരുന്നു കേന്ദ്രം ഭരിക്കുന്ന പാർടിയുടെ സംസ്ഥാന പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടായത്. ധനകാര്യമന്ത്രിയുൾപ്പടെയുള്ള മന്ത്രിമാരെല്ലാം സദസിലിരിക്കെയാണ് രാജീവ് ചന്ദ്രശേഖരന്റെ വിലകുറഞ്ഞ പ്രകടനമുണ്ടായത്.
കേന്ദ്രസര്‍ക്കാരാണ് ക്ഷണിക്കുന്നവരുടെ പട്ടികയില്‍ അന്തിമ തീരുമാനമെടുത്തത്. സംസ്ഥാനസർക്കാർ നൽകിയ ലിസ്റ്റിൽ രാജീവ് ചന്ദ്രശേഖരന്റെ പേര് ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നൽകിയ ലിസ്റ്റിൽ ഇദ്ദേഹത്തിന്റെ പേര് കൂട്ടിചേർക്കുകയായിരുന്നു.